ജുനാഗഢ്: ഗുജറാത്തിലെ ഗിർ വനത്തിൽ 15 ദിവസത്തിനുള്ളിൽ ചത്തത് അഞ്ച് സിംഹങ്ങൾ. ബബീസിയോസിസ് രോഗം ബാധിച്ചാണ് സിംഹങ്ങൾ ചത്തതെന്നാണ് പ്രാഥമിക വിവരം. ലാബ് പരിശോധന ഫലങ്ങൾ വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നുമാണ് റിപ്പോർട്ടുകൾ. സിംഹങ്ങളുടെ സാമ്പിളുകൾ വനംവകുപ്പ് വിശകലനത്തിനായി ലബോറട്ടറിയിലേക്ക് അയച്ചുവെന്നും ജുനാഗഢ് ചീഫ് കൺസർവേറ്റർ ഡിടി വാസവാഡ പറഞ്ഞു.
ബബീസിയോസിസ്
പാരസൈറ്റിക് എൻസൂട്ടിക് രോഗമായ ബബീസിയോസിസ് ആർബിസിയെയാണ് (അരുണരക്താണുക്കൾ) എന്നിവയെയാണ് ബാധിക്കുന്നത്. ട്രൈപാനോസോസിന് ശേഷം മൃഗങ്ങളെ ബാധിക്കുന്ന അപകടകരമായ രോഗങ്ങളിലൊന്നാണിത്. വീട്ടിൽ വളർത്തുന്ന മൃഗങ്ങളിലും വന്യമൃഗങ്ങളിലും ഒരുപോലെ വരാൻ സാധ്യതയുള്ള രോഗം അപൂർവ്വമായി ഈ രോഗം മനുഷ്യരിലും റിപ്പോർട്ട് ചെയ്യാറുണ്ട്.
മോക് റവന്യൂ പ്രദേശത്താണ് സംശയകരമായ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അസുഖം ബാധിച്ച് മരിച്ച ചെറിയ മൃഗങ്ങളെ ഭക്ഷിച്ചതിനെ തുടർന്നാകാം സിംഹങ്ങൾക്ക് അസുഖബാധിതരായതെന്നാണ് പ്രാഥമികമായ വിലയിരുത്തൽ. 2020 ആദ്യം ബബീസിയോസിസ് രോഗത്തെ തുടർന്ന് ഗിർ വനത്തിൽ 20ഓളം സിംഹങ്ങൾ ചത്തിരുന്നു.
2018ൽ സിംഹങ്ങളിലുണ്ടായ കെനൈൻ ഡിസ്റ്റെമ്പർ വൈറസ്
ഗിർ വനത്തിലെ ദാൽഖാനിയ റേഞ്ചിൽ 2018ൽ കെനൈൻ ഡിസ്റ്റെമ്പർ വൈറസ് ബാധിച്ച് 30 ഓളം സിംഹങ്ങൾ ചത്തിരുന്നു. ഇതേ തുടർന്ന് ഉത്തർ പ്രദേശിൽ നിന്നും ഡൽഹിയിൽ നിന്നും എത്തിയ ഡോക്‌ടർന്മാർ ജംവാല മൃഗ സംരക്ഷണ കേന്ദ്രത്തിൽ വച്ചാണ് സിംഹങ്ങളെ ചികിത്സിച്ചത്. തുടർന്ന് യുഎസിൽ നിന്ന് വാക്‌സിൻ എത്തിച്ച് ഗിർ വനത്തിലെ മുഴുവൻ സിംഹങ്ങളെയും വാക്‌സിനേഷന് വിധേയമാക്കിയിരുന്നു.
ALSO READ: ഗതികെട്ടാല്‍ സിംഹവും പുല്ല് തിന്നും; ഗിർ വനത്തിലെ കാഴ്ച വൈറലാകുന്നു