ETV Bharat / bharat

ഗുജറാത്തിൽ കൊവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു

ഗുജറാത്തിൽ കാപ്പ വകഭേദം റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ജില്ല ഭരണകൂടങ്ങൾ ജാഗ്രതയിലാണ്. ജംനഗർ, ഗോദ്ര, മെഹ്സാന എന്നിവിടങ്ങളിലാണ് വകഭേദം സ്ഥിരീകരിച്ചത്.

കാപ്പ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു  ഗുജറാത്തിൽ കാപ്പ കൊവിഡ് വകഭേദം  കൊവിഡ് കാപ്പ വകഭേദം  കാപ്പ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു  ഗുജറാത്തിൽ കാപ്പ വകഭേദം  Five Kappa variant Covid detected in Gujarat  Five Kappa variant Covid detected  Gujarat Five Kappa variant reported
ഗുജറാത്തിൽ കാപ്പ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു
author img

By

Published : Jul 25, 2021, 3:44 PM IST

ഗാന്ധിനഗർ: ഗുജറാത്തിൽ അഞ്ച് പേരിൽ കൊവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജംനഗർ, ഗോദ്ര, മെഹ്സാന എന്നിവിടങ്ങളിലാണ് വകഭേദം സ്ഥിരീകരിച്ചത്. പഞ്ച്മഹലിലെ മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. മരിച്ചയാൾ പ്രമേഹ രോഗി കൂടിയായിരുന്നു.

കാപ്പ വകഭേദം റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ജില്ല ഭരണകൂടങ്ങൾ ജാഗ്രതയിലാണ്. പഞ്ച്മഹലിൽ മരിച്ചയാളുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 50ഓളം പേരുടെ സാമ്പിളുകൾ ശേഖരിച്ചു. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ മുവാഡ ജില്ലയിൽ ഇതിനകം സർവെ ആരംഭിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നവർക്ക് ഇതുവരെ വകഭേദം സ്ഥിരീകരിച്ചിട്ടില്ല.

പുതിയ സാഹചര്യത്തിൽ വലിയ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്. മെയ് മാസത്തിലാണ് ലോകാരോഗ്യ സംഘടന രണ്ട് തവണ ജനിതകമാറ്റത്തിന് വിധേയമായ വേരിയന്‍റിന് കാപ്പ എന്ന പേര് നൽകിയത്. ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ച രണ്ട് കൊവിഡ് വൈറസ് വകഭേദങ്ങളിലൊന്നാണ് കാപ്പ എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ഇന്ത്യയിൽ ആദ്യമായി ഡെൽറ്റ വകഭേദമാണ് സ്ഥിരീകരിച്ചത്. ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങൾ ഉപയോഗിച്ചാണ് കൊറോണ വൈറസിന്‍റെ വിവിധ വകഭേദങ്ങൾക്ക് പേരിടുന്നത്.

READ MORE: കൊവിഡിന് ശേഷം ഒമ്പത് മാസത്തോളം ആന്‍റിബോഡി ശരീരത്തിൽ നിലനിൽക്കുമെന്ന് പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.