ലക്‌നൗ: യുപിയിലെ അംബേദ്‌കർ നഗറിൽ വ്യാജമദ്യം കുടിച്ച് അഞ്ച് പേർ മരിച്ചു. നാല് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്‌ച രാത്രിയോടെയാണ് സംഭവം. അസംഗഡ് ജില്ലയിലെ ശിവപാൽ ഗ്രാമത്തിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്നാണ് വിവരം.
ALSO READ :ഗംഗയിൽ മൃതദേഹങ്ങൾ : ഒഴുക്കിയത് പൊലീസ് പറഞ്ഞിട്ടെന്ന് വെളിപ്പെടുത്തല്‍
മരിച്ചവരിൽ നാല് പേർ മക്‌ദൂംപൂരിൽ നിന്നുള്ളവരും ഒരാൾ ശിവപാൽ ഗ്രാമത്തിൽ നിന്നുള്ളയാളുമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഏപ്രിൽ 28ന് ഹത്രാസിലും വ്യാജമദ്യം കുടിച്ച് അഞ്ച് പേർ മരിച്ചിരുന്നു.