ETV Bharat / bharat

ഓക്‌സിജന്‍ കിട്ടാനില്ല; യുപിയില്‍ അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു - യുപി കൊവിഡ് 19

ഓക്‌സിജന്‍ അഭാവം മൂലമാണ് കൊവിഡ് രോഗികള്‍ മരിച്ചതെന്നാണ് ആരോപണം. അലിഗറിലെ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് രോഗികളാണ് മരിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു.

ഓക്‌സിജന്‍ അഭാവമെന്ന് ആരോപണം; യുപിയിലെ ആശുപത്രിയില്‍ അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു Five COVID-19 patients die at UP hospital Patient died at UP hospital Five COVID-19 patients died due to oxygen shortage ആശുപത്രിയില്‍ അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു കൊവിഡ് 19 യുപി കൊവിഡ് 19 ഓക്‌സിജന്‍ ലഭിച്ചില്ലെന്ന് ആരോപണം
ഓക്‌സിജന്‍ അഭാവമെന്ന് ആരോപണം; യുപിയിലെ ആശുപത്രിയില്‍ അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു
author img

By

Published : Apr 22, 2021, 4:22 PM IST

ലക്‌നൗ: യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു. ഓക്‌സിജന്‍ അഭാവം മൂലമാണ് കൊവിഡ് രോഗികള്‍ മരിച്ചതെന്ന് കുടുംബാഗങ്ങള്‍ ആരോപിച്ചു. അലിഗറിലെ നൗറംഗാബാദ് പ്രദേശത്താണ് സംഭവം നടന്നത്. എന്നാല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഉണ്ടായിരുന്നുവെന്ന് ആരോപണങ്ങളെ നിഷേധിച്ച് കൊണ്ട് ആശുപത്രി ഉടമ ഡോ സജ്ജീവ് ശര്‍മ രംഗത്തെത്തി.

ദുരന്തം നടന്നതിന് ശേഷം 40 ഓക്‌സിജന്‍ സിലിണ്ടറെത്തിച്ച് ആശുപത്രി അധികൃതര്‍ വീഴ്‌ച മറച്ചുവെക്കാന്‍ ശ്രമിച്ചതായി മരിച്ച കൊവിഡ് രോഗികളില്‍ ഒരാളുടെ സഹോദരന്‍ പറഞ്ഞു. ആശുപത്രിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്തിനാണ് ബുധനാഴ്‌ച രാത്രി 9 മണിയോടെ കൂടുതല്‍ സിലിണ്ടറുകള്‍ക്ക് അധികൃതരോട് ആവശ്യപ്പെട്ടതെന്ന് മരിച്ച കൊവിഡ് രോഗിയുടെ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. വെന്‍റിലേറ്ററിലുണ്ടായിരുന്ന അഞ്ച് കൊവിഡ് രോഗികളാണ് മരിച്ചതെന്ന് ആശുപത്രി ഉടമ അറിയിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ ബുധനാഴ്‌ച രാത്രി 9മണിയോടെ അടിയന്തരമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യപ്പെട്ടിരുന്നതായും 10 മണിയോടെ നല്‍കിയതായും സിറ്റി മജിസ്ട്രേറ്റ് വിനീത് കുമാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.