ETV Bharat / bharat

പൊലീസുകാരനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചതായി പരാതി

മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം പരാതിക്കാരന്‍റെ വസതിയില്‍ അതിക്രമിച്ച് കയറി മര്‍ദിയ്ക്കുകയായിരുന്നു.

പൊലീസ് മര്‍ദ്ദനം വാര്‍ത്ത  പൊലീസ് മര്‍ദ്ദനം  രാജസ്ഥാന്‍ പൊലീസ് മര്‍ദ്ദനം  രാജസ്ഥാന്‍ പൊലീസ് മര്‍ദ്ദനം വാര്‍ത്ത  പൊലീസ് മര്‍ദനം വാര്‍ത്ത  രാജസ്ഥാന്‍ പൊലീസ് മര്‍ദനം വാര്‍ത്ത  ഉദയ്‌പൂര്‍ പൊലീസുകാരന്‍ മര്‍ദനം വാര്‍ത്ത  ഉദയ്‌പൂര്‍ പൊലീസുകാരന്‍ മര്‍ദനം  ഉദയ്‌പൂര്‍ പൊലീസുകാരന്‍ സഹപ്രവര്‍ത്തകര്‍ മര്‍ദനം വാര്‍ത്ത  ഉദയ്‌പൂര്‍ പൊലീസുകാരന്‍ സഹപ്രവര്‍ത്തകര്‍ മര്‍ദനം  പൊലീസ് സംഘം മര്‍ദനം വാര്‍ത്ത  cops assault colleague news  cops assault colleague  udaipur cops assault colleague  udaipur cops assault colleague news  ഉദയ്‌പൂര്‍ പൊലീസുകാരന്‍ സഹപ്രവര്‍ത്തകര്‍ മര്‍ദ്ദനം വാര്‍ത്ത
പൊലീസുകാരനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചതായി പരാതി
author img

By

Published : Nov 7, 2021, 6:47 PM IST

ജയ്‌പൂര്‍: ഉദയ്‌പൂരില്‍ പൊലീസുകാരനെ സഹപ്രവര്‍ത്തകരായ അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചതായി പരാതി. പ്രതാപ് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മനോജ് മീണയെയാണ് അഞ്ചംഗ സംഘം മര്‍ദിച്ചത്. ബുധനാഴ്‌ച രാത്രി മനോജ് മീണയുടെ വസതിയില്‍ വച്ചാണ് സംഭവം.

മദ്യപിച്ചെത്തിയ ഹെഡ്‌ കോണ്‍സ്റ്റബിള്‍ ജഗദീഷ് മെനാരിയ, കോണ്‍സ്റ്റബിള്‍മാരായ നന്ദകിഷോര്‍, ഹരികിഷന്‍, അച്‌ലാരം, കൈലാഷ് ബിഷ്‌നോയി എന്നിവര്‍ മീണയുടെ വസതിയില്‍ അതിക്രമിച്ച് കയറി മര്‍ദിയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം.

മീണയെ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും പൊലീസ് സ്റ്റേഷനില്‍ പോകാനൊരുങ്ങിയെ മീണയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയ മീണ ഇവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

കുറ്റാരോപിതര്‍ക്കെതിരെ ഐപിസിയ്ക്ക് പുറമേ പട്ടിക ജാതി പട്ടിക വര്‍ഗ നിയമ പ്രകാരവും കേസെടുത്തു. സംഭവത്തില്‍ എസിപി ഗോപാല്‍ സ്വരൂപ് അന്വേഷണത്തിന് ഉത്തരവിട്ടു.

Also read: 'പെൺകുട്ടികളോട് സംസാരിക്കരുത്', കണ്ണൂരില്‍ വിദ്യാർഥിയെ മർദിച്ച് സീനിയർ വിദ്യാർഥികൾ; രണ്ട് പേർക്ക് സസ്‌പെൻഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.