ETV Bharat / bharat

വീടിന് തീപിടിച്ചു : 5 കുട്ടികള്‍ക്ക് ദാരുണാന്ത്യം - ദേശീയ വാർത്തകള്‍

വീട് പൂർണമായും കത്തിനശിച്ചു. സംഭവ കാരണം വ്യക്തമല്ല

Five children died in Banka  house fire in bihar  latest national news  വീട് കത്തി നശിച്ചു  ദേശീയ വാർത്തകള്‍  ബിഹാറിൽ കുട്ടികള്‍ക്ക് ദാരുണാന്ത്യം
കുട്ടികള്‍ക്ക് ദാരുണാന്ത്യം
author img

By

Published : Dec 29, 2021, 9:26 AM IST

പട്‌ന : വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം. ബിഹാറിലെ ബങ്ക ജില്ലയിലാണ് സംഭവം. സംഭവസമയം കുട്ടികള്‍ വീടിനുള്ളിൽ കളിക്കുകയായിരുന്നു. തീ പടർന്നപ്പോള്‍ ബന്ധുക്കളും, നാട്ടുകാരും ഓടിയെത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. വീട് പൂർണമായും കത്തി നശിച്ചു.

ALSO READ മോൻസണുമായി സാമ്പത്തിക ഇടപാട് ; നടി ശ്രുതി ലക്ഷ്‌മിയെ ചോദ്യം ചെയ്‌ത് ഇഡി

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് എസ്‌പി രവിന്ദ് കുമാർ ഗുപ്ത അറിയിച്ചു. കുടുംബാംഗങ്ങളുടെയും മറ്റും മൊഴി രേഖപ്പെടുത്തിവരികയാണ്. ഫോറൻസിക് വിദഗ്‌ധരുടെ സഹായം തേടിയതായും എസ്‌പി അറിയിച്ചു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.