ETV Bharat / bharat

Uttar Pradesh | സഹോദരങ്ങൾ ഉൾപ്പടെ 5 കുട്ടികൾ മുങ്ങിമരിച്ചു ; അപകടം കുളത്തിൽ കുളിക്കാനിറങ്ങിയപ്പോള്‍ - റായ്‌ ബറേലി

ഗഡഗഞ്ച് സ്വദേശികളായ അഞ്ച് കുട്ടികളാണ് മുങ്ങിമരിച്ചത്

uttar pradesh  Uttar Pradesh drown death  five children drown death in uttar pradesh  children drown death uttar pradesh  drown death  കുളത്തിൽ മുങ്ങി മരിച്ചു  കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു  കുളത്തിൽ കുളിക്കാനിറങ്ങി  മുങ്ങി മരണം  കുളത്തിൽ മുങ്ങി മരിച്ചു  മുങ്ങി മരിച്ചു  ഉത്തർപ്രദേശ്  റായ്‌ ബറേലി  ഉത്തർപ്രദേശ് മുങ്ങി മരണം
Uttar pradesh
author img

By

Published : Jul 9, 2023, 8:12 AM IST

Updated : Jul 9, 2023, 1:17 PM IST

റായ്‌ബറേലി: ഉത്തർപ്രദേശിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികൾ മുങ്ങി മരിച്ചു. റായ്‌ബറേലിയിലെ ഗഡഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗത കാ പൂർവ ഗ്രാമത്തിലാണ് സംഭവം. ഗഡഗഞ്ച് സ്വദേശികളായ സോനുവിന്‍റെ മകൻ അമിത്, മകൾ സോനം, വിക്രമിന്‍റെ മക്കളായ വൈശാലി, രൂപാലി, ജീതുവിന്‍റെ മകൾ റിതു എന്നിവരാണ് മരിച്ചത്.

ഗഡഗഞ്ച് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മംഗത പൂർവയിലെ സ്വദേശികളാണ് അഞ്ച് കുട്ടികളും. കുട്ടികളുട നിലവിളികേട്ടാണ് പ്രദേശവാസികൾ ഓടിയെത്തിയത്. കുളത്തിൽ ജലനിരപ്പ് കൂടുതലായതിനാൽ കുട്ടികളെ നീന്തി രക്ഷപ്പെടുത്താൻ ഏറെ പ്രയാസമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്‌തു.

പട്ടാമ്പിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ച സംഭവം : പട്ടാമ്പി വളളൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചിരുന്നു. വളളൂരിൽ താമസിക്കുന്ന കൊടല്ലൂർ മാങ്കൊട്ടിൽ സുബീഷിന്‍റെ മകൻ അശ്വിൻ(12), മലപ്പുറം പേരശന്നൂർ സ്വദേശി സുനിൽകുമാറിന്‍റെ മകൻ അഭിജിത്ത് (13) എന്നിവരാണ് മുങ്ങി മരിച്ചത്.

മെയ് 14ന് ഉച്ചയ്‌ക്ക് ശേഷമായിരുന്നു സംഭവം. മരിച്ച അശ്വിന്‍റെ കുടുംബം ക്വാട്ടേഴ്‌സിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. ഇതേ കെട്ടിടത്തിലാണ് അഭിജിത്തും കുടുംബവും താമസിച്ചിരുന്നത്. ഈ കുളത്തിൽ കുട്ടികൾ സാധാരണ ഇറങ്ങാറുള്ളതായിരുന്നു. പതിവുപോലെ സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. എന്നാൽ സുഹൃത്തുക്കൾ കുളികഴിഞ്ഞ് കയറിയ സമയത്ത് അശ്വിനും അഭിജിത്തും കുളത്തിലെ ചെളിയിൽ കുടുങ്ങിപ്പോവുകയായിരുന്നു.

കുട്ടികൾ ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് പ്രദേശവാസികളെത്തി ഇരുവരെയും രക്ഷിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കുട്ടികൾ മരിച്ചു. ഈ കുളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവമുണ്ടാകുന്നതെന്നാണ് സമീപവാസികൾ പറയുന്നത്.

More read : പട്ടാമ്പിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു : മെയ് 13ന് പറവൂർ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികളും മുങ്ങിമരിച്ചിരുന്നു. പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിന്‍റെയും കവിതയുടെയും മകൾ ശ്രീവേദ (10), കവിതയുടെ സഹോദരപുത്രൻ മന്നത്തെ തളിയിലപാടം വീട്ടിൽ വിനു-നിത ദമ്പതികളുടെ മകൻ അഭിനവ് (13), കവിതയുടെ തന്നെ സഹോദരീപുത്രൻ ഇരിങ്ങാലക്കുട രാജേഷ്-വിനിത ദമ്പതികളുടെ മകൻ ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്.

ദീർഘ നേരത്തെ തെരച്ചിലിനൊടുവിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായത്. മെയ് 13ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൂവരും പുഴയിൽ കുളിക്കാനായി എത്തിയത്.

ബന്ധുവീട്ടിൽ എത്തിയ കുട്ടികൾ വീട്ടുകാർ അറിയാതെ പുഴയിൽ കുളിക്കാൻ പോവുകയായിരുന്നു. നീന്തലറിയാവുന്ന ഇവർ ഏറെ നേരം നീന്തികളിച്ചതിന് ശേഷമാണ് പുഴയിൽ മുങ്ങിപ്പോയത്. കുട്ടികളെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ ഒരു സൈക്കിളും ചെരിപ്പും വസ്ത്രങ്ങളും പുഴയ്‌ക്കരികിൽ നിന്ന് കണ്ടെത്തി.

More read : പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

തുടർന്ന് പുഴയിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആഴമേറിയതും ഒഴുക്ക് കൂടുതലുമായ പുഴയുടെ ഭാഗത്ത് ആരും ഇറങ്ങാറില്ലെന്നും ഇത് അറിയാതെ, നീന്തൽ വശമുള്ളവരായതിനാൽ കുട്ടികള്‍ ഇറങ്ങി കുളിച്ചതാണ് അപകടത്തിന് ഇടവരുത്തിയതെന്നും നാട്ടുകാർ പറഞ്ഞു.

Last Updated : Jul 9, 2023, 1:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.