കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്‍റെ ഓഫിസ് നശിപ്പിക്കുകയും അംഗങ്ങളെ അക്രമിക്കുകയും ചെയ്‌ത കേസിൽ അഞ്ച് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ബർദ്ധമാൻ ജില്ലയിലെ നൗഹട്ടി പ്രദേശത്തുള്ള ടിഎംസി ഓഫിസാണ് പ്രവർത്തകർ തകർത്തത്.
എൻഡിഎ സ്ഥാനാർഥി ഭീഷ്മദേവ് ഭട്ടാചാര്യയുടെ പ്രചാരണ വേളയിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഇരു പാർട്ടികളിലെയും പ്രവർത്തകർ തമ്മിലുണ്ടായ തർക്കങ്ങൾക്ക് ശേഷമാണ് ബിജെപി പ്രവർത്തകർ ടിഎംസി ഓഫീസ് തല്ലിത്തകർത്തത്.