ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ ടാബ്ലോയുടെ ഭാഗമായി രാജ്യത്തെ ആദ്യ വനിത റഫാല്‍ യുദ്ധവിമാന പൈലറ്റ് ശിവാംഗി സിങ്. വ്യോമസേന ടാബ്ലോയുടെ ഭാഗമാകുന്ന രണ്ടാമത്തെ വനിത യുദ്ധവിമാന പൈലറ്റ് എന്ന ബഹുമതിയും ശിവാംഗിക്കു സ്വന്തമായി.
2017ലാണ് ശിവാംഗി സിങ് വ്യോമസേനയുടെ ഭാഗമായത്. വ്യോമസേനയുടെ രണ്ടാം ബാച്ച് വനിത ഫൈറ്റര്‍ പൈലറ്റുമാരിലൊരാളായ ശിവാംഗി ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ ഏറ്റവും പഴയ വിമാനമായ മിഗ് 21 ആണ് റഫാലിന് മുൻപ് പറത്തിയിരുന്നത്.
'ഇന്ത്യൻ എയർഫോഴ്‌സ് ട്രാൻസ്ഫോമിങ് ഫോർ ദ ഫ്യൂച്ചർ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ടാബ്ലോ വ്യോമസേന ഒരുക്കിയത്. മിഗ്-21, ഗ്നാറ്റ്, ലൈറ്റ് കോമ്പാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്), അസ്ലെഷ റഡാർ, റഫാൽ എന്നി യുദ്ധവിമാനങ്ങളുടെ സ്കെയിൽ ഡൗൺ മോഡലുകളാണ് പരേഡിൽ പ്രദർശിപ്പിച്ചത്.
Also read: കാണാം റിപബ്ലിക് ദിന നിശ്ചലദൃശ്യങ്ങള്‍..