മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈ ധാരാവിയിൽ ഒരു കൊവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്‌തില്ല. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ശേഷം ആദ്യമായിട്ടാണിത്. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രമായ ധാരാവിയിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപെടാത്തത് പ്രതീക്ഷകൾ നൽകുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ധാരാവിയിൽ ഇതുവരെ 3,788 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 12 പേരാണ് ചികിത്സയിലുളളത്. അതിൽ എട്ട് പേർ വീട്ടിലും നാലു പേർ കൊവിഡ് കെയർ സെന്‍ററിലുമാണ്.