പട്‌ന: ബിഹാറിലെ സർക്കാർ ആശുപത്രിയിൽ ആദ്യമായി ടെസ്റ്റ് ട്യൂബ് ശിശു പിറന്നു. പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ഐ.ജി.ഐ.എം.എസ്) ഐ.വി.എഫ് സെന്‍ററിലാണ് കുഞ്ഞിന്‍റെ ജനനം. കുട്ടി പൂർണ ആരോഗ്യവാനാണെന്നും ഈ ജനനം സന്തോഷം നല്‍കുന്നുവെന്നും ഐ.ജി.ഐ.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് മനീഷ് മണ്ഡല്‍ പറഞ്ഞു.
ALSO READ l വിവാഹത്തിന് സമ്മതിച്ചില്ല; കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി
14 വർഷമായി കുട്ടികളില്ലാതിരുന്ന സഹർസ സ്വദേശികളായ മിഥിലേഷ് കുമാറും അനിത കുമാരിയുമാണ് മാതാപിതാക്കള്‍. ഐ.ജി.ഐ.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഡോക്‌ടര്‍മാരുടെ സംഘം മൂന്ന് വർഷമായി ഈ പ്രോജക്റ്റിന്‍റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. കൃത്രിമമായി ബീജസങ്കലനം നടത്തിയുള്ള ഗര്‍ഭധാരണമാണ് ഐ.വി.എഫ്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എന്നാണ് ഐ.വി.എഫിന്‍റെ പൂര്‍ണരൂപം.