ETV Bharat / bharat

തമിഴ്‌നാട്ടില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പഞ്ചായത്ത് സെക്രട്ടറി സത്യപ്രതിജ്ഞ ചെയ്‌തു

2010 ല്‍ അന്നംപേട് പഞ്ചായത്തിലെ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു ചന്ദന്‍രാജ്. തുടര്‍ന്ന് പുരുഷനില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആയി മാറുന്നതിലുണ്ടായ മാനസിക വിഭ്രാന്തി കാരണം ജോലിയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.

Transgender sworn as Panchayat Secretary
ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പഞ്ചായത്ത് സെക്രട്ടറി
author img

By

Published : Mar 25, 2022, 4:06 PM IST

തിരുവളളൂര്‍: തമിഴ്‌നാട്ടിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പഞ്ചായത്ത് സെക്രട്ടറിയായി ദാക്ഷായണി സത്യപ്രതിജ്ഞ ചെയ്‌തു. 2015 ന് ശേഷം മാനസിക വിഭ്രാന്തി കാരണം ജോലിയില്‍ നിന്ന് വിട്ടുനിന്ന ചന്ദന്‍രാജാണ് പൂര്‍ണമായി ട്രാന്‍സ്‌ജെന്‍ഡര്‍ ആയി മാറിയ ശേഷം സത്യപ്രതിജ്ഞ ചെയ്‌ത് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. 2020ലാണ് ദാക്ഷായണി ജോലിയില്‍ പ്രവേശിക്കാനുള്ള അപേക്ഷ വീണ്ടും സമര്‍പ്പിച്ചത്.

തമിഴ്‌നാട്ടിൽ ഇതാദ്യമായാണ് ഒരു ട്രാൻസ്‌ജെൻഡറിന് ഗ്രാമവികസന വകുപ്പിൽ ജോലി നല്‍കുന്നത്. കൂടാതെ ട്രാൻസ്‌ജെൻഡർമാർക്ക് സർക്കാർ ജോലിയിൽ സംവരണം നൽകണം. അവരുടെ കഴിവുകൾക്ക് അംഗീകാരം നൽകണമെന്നും സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ദാക്ഷായണി തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു.

2010 ല്‍ അന്നംപേട് പഞ്ചായത്തിലെ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു ചന്ദന്‍രാജ്. ഭരണപരമായ കാരണങ്ങളാലുണ്ടായ സ്ഥലം മാറ്റത്തിന് ശേഷം 2015 ല്‍ ഇവര്‍ കൊശവപാളയം പഞ്ചായത്തില്‍ ചേരുകയാണുണ്ടായത്. തുടര്‍ന്ന് പുരുഷനില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആയി മാറുന്നതിലുണ്ടായ മാനസിക വിഭ്രാന്തി കാരണം ജോലിയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.

Also read: ചരക്ക് കപ്പലില്‍ നിന്ന് ട്രക്കുകള്‍ തെന്നിമാറി, ക്യാപ്റ്റനെയും ജീവനക്കാരെയും കാണാതായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.