ETV Bharat / bharat

ഇന്ത്യ- യുഎഇ കറന്‍സി ഇടപാട്; രൂപ നല്‍കി ക്രൂഡ് ഓയില്‍ ഇറക്കുമതി, കൂടുതല്‍ ഇടപാടുകള്‍ക്കൊരുങ്ങി ഇന്ത്യ - Indian Oil Corporation

India UAE Deals: യുഎഇയ്‌ക്ക് പ്രാദേശിക കറന്‍സി നല്‍കി ക്രൂഡ് ഓയില്‍ ഇറക്കുമതി. അന്താരാഷ്‌ട്രവത്‌കരണം ഒരു പ്രക്രിയ മാത്രമെന്ന് വൃത്തങ്ങള്‍. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തത് ഒരു ദശലക്ഷം ബാരൽ ക്രൂഡ് ഓയില്‍.

OIL RUPEE PAYMENT  First Rupee Payment For Oil To UAE  ക്രൂഡ് ഓയില്‍ ഇറക്കുമതി  ക്രൂഡ് ഓയില്‍  ഇന്ത്യ യുഎഇ കറന്‍സി ഇടപാട്  Oil  India Purchased Crude Oil From UAE  Abu Dhabi National Oil Company  ADNOC  Indian Oil Corporation  IOC
First Rupee Payment For Oil To UAE
author img

By ETV Bharat Kerala Team

Published : Dec 25, 2023, 5:58 PM IST

ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മില്‍ പ്രാദേശിക കറന്‍സിയില്‍ എണ്ണ ഇടപാട് തുടങ്ങി. യുഎഇയില്‍ നിന്നും രൂപ നല്‍കി ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ. ഒരു ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തത് (India Purchased Crude Oil From UAE).

പ്രാദേശിക കറന്‍സി സ്വീകരിച്ച യുഎഇ ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കിയതിലൂടെ ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവിന് സഹായമായിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മറ്റ് വിതരണക്കാരുമായുള്ള സമാന ഇടപാടുകള്‍ കണക്കിലെടുത്താന്‍ അന്താരാഷ്‌ട്രവത്‌കരണം ഒരു പ്രക്രിയ മാത്രമാണെന്നും അതിന് മറ്റ് യാതൊരുവിധ ലക്ഷ്യങ്ങളുമില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയില്‍ ആവശ്യമുള്ള 85 ശതമാനം എണ്ണയ്‌ക്കായി ഇറക്കുമതിയാണ് ആശ്രയിക്കുന്നത്. രാജ്യത്തിനാവശ്യമായ എണ്ണ ഏറ്റവും വില കുറഞ്ഞ സ്രോതസുകളില്‍ നിന്നും വാങ്ങുക, വിതരണ സ്രോതസുകള്‍ വൈവിധ്യവത്‌കരിക്കുക, വില പരിധി പോലുള്ള അന്താരാഷ്‌ട്ര ബാധ്യതകള്‍ ലംഘിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളെയാണ് ഇന്ത്യ പിന്തുടരുന്നത്. ഇത്തരം തന്ത്രങ്ങള്‍ പിന്തുടരുന്നത് കൊണ്ട് ബില്യണ്‍ കണക്കിന് ഡോളര്‍ ലാഭിക്കാന്‍ രാജ്യത്തിന് സാധിച്ചു.

റഷ്യ, യുക്രൈയ്‌ന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്നത് പലരും നിര്‍ത്തി. ഈ സാഹചര്യത്തില്‍ ഇറക്കുമതി നടത്താന്‍ ഇന്ത്യ ശ്രമിച്ചത് രൂപ വിനിമയം നടത്തിയാണ്. ഡോളര്‍ നല്‍കുന്നതിന് പകരം രൂപ നല്‍കിയാണ് ഇടപാട് നടത്താന്‍ ശ്രമിച്ചത്.

യുഎഇ എണ്ണക്കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ (ADNOC) നിന്നും പ്രാദേശിക കറന്‍സിയില്‍ ക്രൂഡോയില്‍ വാങ്ങുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ജൂലൈയില്‍ കരാറില്‍ ഒപ്പിട്ടിരുന്നു. തുടര്‍ന്ന് പണം അടച്ചതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്‌തത്. ക്രൂഡ് ഓയില്‍ കയറ്റിറക്കുമതികള്‍ക്കായി പതിറ്റാണ്ടുകളായി വിനിമയം നടത്തുന്നത് യുഎസ്‌ ഡോളറാണെന്നും പ്രദേശിക കറന്‍സിക്ക് ലിക്വിഡിറ്റിയും കുറഞ്ഞ ഹെഡ്‌ജിങ്ങുമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു (Indian Oil Corporation (IOC).

ക്രോസ്‌ ബോര്‍ഡര്‍ പേയ്‌മെന്‍റുകളില്‍ രൂപയുടെ പങ്ക് വര്‍ധിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം മുന്‍കൈയെടുത്തിരുന്നു. 18 രാജ്യങ്ങളുമായി രൂപയുടെ ഇടപാടുകള്‍ തീര്‍പ്പാക്കാന്‍ 12 ലധികം ബാങ്കുകള്‍ക്ക് അനുമതിയും നല്‍കി. അതിന് പിന്നാലെ വ്യാപാര ആവശ്യങ്ങള്‍ക്കായി പ്രദേശിക കറന്‍സി സ്വീകരിക്കാന്‍ ഇന്ത്യ വന്‍കിട എണ്ണ കയറ്റുമതിക്കാരായ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2023 ഓഗസ്റ്റില്‍ ഇന്ത്യ അഡ്‌നോക്കില്‍ രൂപ അടച്ചതാണ് ഇടപാടുകള്‍ക്ക് ആക്കം കൂട്ടിയത് (Abu Dhabi National Oil Company (ADNOC).

ഭാവിയില്‍ ഇത്തരത്തില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നേക്കാം. അന്താരാഷ്‌ട്രവത്‌കരണം ഒരു പ്രക്രിയയായത് കൊണ്ട് മറ്റ് ലക്ഷ്യങ്ങളെന്നുമില്ലെന്നും ഇന്ത്യയിലെ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. പ്രാദേശിക കറന്‍സി നല്‍കി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് ചെലവ് കുറവാണെങ്കിലും വ്യാപാരത്തില്‍ യാതൊരുവിധ ദോഷവും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കേണ്ടതായിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.