ETV Bharat / bharat

'തലൈവർ സൂപ്പർസ്‌റ്റാറിന് നന്ദി'; വേട്ടയ്യൻ രാജയായി രാഘവ ലോറൻസ്‌; ചന്ദ്രമുഖി 2 ഫസ്‌റ്റ്‌ലുക്ക് പുറത്ത് - Chandramukhi 2

ചന്ദ്രമുഖി 2ലെ രാഘവ ലോറന്‍സിന്‍റെ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റര്‍ പുറത്ത്. രജനികാന്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ലോറന്‍സ് ഫസ്‌റ്റ് ലുക്ക് പങ്കുവച്ചത്..

വേട്ടയിൻ രാജയായി രാഘവ ലോറൻസ്‌  രാഘവ ലോറൻസ്‌  വേട്ടയിൻ രാജ  ചന്ദ്രമുഖി 2 ഫസ്‌റ്റ്‌ലുക്ക് പുറത്ത്  ചന്ദ്രമുഖി 2 ഫസ്‌റ്റ്‌ലുക്ക്  ചന്ദ്രമുഖി 2  രാഘവ ലോറന്‍സിന്‍റെ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റര്‍  ചന്ദ്രമുഖി 2ലെ രാഘവ ലോറന്‍സിന്‍റെ ഫസ്‌റ്റ്‌ലുക്ക്  കങ്കണ റണാവത്ത്  King Vettaiyan  വേട്ടയിൻ രാജ  First look of Raghava Lawrence as Vettaiyan Raja  Raghava Lawrence as Vettaiyan Raja  Vettaiyan Raja  First look of Raghava Lawrence  Raghava Lawrence  Chandramukhi 2  Kangana Ranaut
'തലൈവർ സൂപ്പർസ്‌റ്റാറിന് നന്ദി'; വേട്ടയിൻ രാജയായി രാഘവ ലോറൻസ്‌; ചന്ദ്രമുഖി 2 ഫസ്‌റ്റ്‌ലുക്ക് പുറത്ത്..
author img

By

Published : Jul 31, 2023, 1:44 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍താരം രാഘവ ലോറൻസും (Raghava Lawrence) ബോളിവുഡ് താരം കങ്കണ റണാവത്തും (Kangana Ranaut) കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് 'ചന്ദ്രമുഖി 2' (Chandramukhi 2). സിനിമയുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ (Chandramukhi 2 First look poster) റിലീസ് ചെയ്‌തു. ചിത്രത്തില്‍ നിന്നുള്ള രാഘവ ലോറന്‍സിന്‍റെ പോസ്‌റ്ററാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.

വേട്ടയ്യൻ രാജ (King Vettaiyan) എന്ന കഥാപാത്രത്തെയാണ് 'ചന്ദ്രമുഖി 2'ല്‍ രാഘവ ലോറന്‍സ് അവതരിപ്പിക്കുന്നത്. പോസ്‌റ്ററില്‍, കൊട്ടാരത്തിന്‍റെ ഗോവണിപ്പടിയില്‍ നിന്നും ഇറങ്ങി വരുന്ന രാഘവ ലോറന്‍സിന്‍റെ കഥാപാത്രത്തെയാണ് കാണാനാവുക. പച്ചയും മെറൂണും കലര്‍ന്ന രാജയീക വേഷത്തില്‍, ദേഹമാസകലം ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്ന താരത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

  • Back with double the swag and attitude! 😉 Witness Vettaiyan Raja's 👑 intimidating presence in @offl_Lawrence 's powerful first look from Chandramukhi-2 🗝️

    Releasing this GANESH CHATURTHI in Tamil, Hindi, Telugu, Malayalam & Kannada! 🤗#Chandramukhi2 🗝️
    🎬 #PVasu
    🌟… pic.twitter.com/nf7BHwi3x6

    — Lyca Productions (@LycaProductions) July 31, 2023 " class="align-text-top noRightClick twitterSection" data=" ">

രാഘവ ലോറന്‍സും തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. രജനികാന്തിനോട് നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു രാഘവ ലോറന്‍സിന്‍റെ ട്വീറ്റ്. തന്‍റെ ഈ കഥാപാത്രത്തെ ജനങ്ങള്‍ ഏറ്റെടുക്കാന്‍ രജനികാന്തിന്‍റെ അനുഗ്രഹവും പിന്തുണയും വേണമെന്നാണ് രാഘവ ലോറന്‍സ് കുറിച്ചത്.

'തലൈവർ സൂപ്പർസ്‌റ്റാറിന് നന്ദി! ഇതാ വേട്ടയ്യന്‍ രാജയുടെ (കിരീട ഇമോജി) ഫസ്‌റ്റ് ലുക്ക് നിങ്ങൾക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. എനിക്ക് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം! ഈ ഗണേശ ചതുർഥിയില്‍ തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നു! (ഫയർ ഇമോജി)' -ഇപ്രകാരമാണ് രാഘവ ലോറന്‍സ് ട്വീറ്റ് ചെയ്‌തത്.

വിനായക ചതുര്‍ഥി ദിനത്തില്‍ സെപ്‌റ്റംബര്‍ 19നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ബിഗ് ബജറ്റിലായി പി വാസുവാണ് സിനിമയുടെ സംവിധാനം. പി വാസുവിന്‍റെ 65-ാമത്തെ ചിത്രം കൂടിയാണിത്. മുൻനിര പ്രൊഡക്ഷൻ ഹൗസായ ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുഭാസ്‌കരനാണ് സിനിമയുടെ നിര്‍മാണം.

രാഘവ ലോറന്‍സ്, കങ്കണ എന്നിവരെ കൂടാതെ വടിവേലു, മഹിമ നമ്പ്യാർ, ലക്ഷ്‌മി മേനോൻ, രാധിക ശരത് കുമാർ, രവിമരിയ, വിഘ്നേഷ്, സൃഷ്‌ടി ഡാങ്കെ, സുഭിക്ഷ, റാവു രമേഷ്, വൈ ജി മഹേന്ദ്രൻ, സുരേഷ് മേനോൻ, സായ് അയ്യപ്പൻ, ശത്രു, ടിഎം കാർത്തിക് എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഓസ്‌കർ ജേതാവ് എംഎം കീരവാണിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. മദൻ കാർക്കി, യുഗ ഭാരതി, ചൈതന്യ പ്രസാദ്, വിവേക് എന്നിവരാണ് ഗാന രചന. ആർ ഡി രാജശേഖർ ഛായാഗ്രഹണവും ആന്‍റണി ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവ് തോട്ട തരണിയാണ് പ്രൊഡക്ഷൻ ഡിസൈനര്‍.

ആക്ഷൻ - കമൽ കണ്ണൻ, രവിവർമ, സ്‌റ്റണ്ട് ശിവ, ഓം പ്രകാശ്. വസ്ത്രാലങ്കാരം - പെരുമാൾ സെൽവം, നീത ലുല്ല, ദോരതി. മേക്കപ്പ് - ശബരി ഗിരി. സ്‌റ്റിൽസ് - ജയരാമൻ. ഇഫക്‌ട്‌സ്‌ - സേതു. ഓഡിയോഗ്രഫി - ഉദയ് കുമാർ, നാക് സ്‌റ്റുഡിയോസ്. പിആർഒ - ശബരി.

അതേസമയം 18 വർഷങ്ങള്‍ക്ക് മുമ്പ് ബോക്‌സോഫിസില്‍ ചരിത്രം കുറിച്ച 'ചന്ദ്രമുഖി'യുടെ തുടർച്ചയാണ് 'ചന്ദ്രമുഖി 2'. 2005 ഏപ്രില്‍ 14ന് റിലീസായ ചിത്രത്തില്‍ രജനീകാന്ത്, ജ്യോതിക, നയൻതാര, പ്രഭു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

Also Read: രാഘവ ലോറൻസിനൊപ്പം ചന്ദ്രമുഖി 2 സെറ്റിൽ കങ്കണ റണാവത്ത്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.