ഭോപാൽ: മധ്യപ്രദേശിലെ ഭർവാനി ജില്ലയിൽ ലൗ ജിഹാദ് നിയമം വന്നതിന് ശേഷമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ശരീരികമായി ഉപദ്രവിച്ചെന്നും മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നും കാണിച്ച് യുവതിയുടെ പരാതിയെ തുടർന്നാണ് കേസ്. നാല് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും എന്നാൽ യുവാവ് തന്‍റെ മതം വെളിപ്പെടുത്തിയില്ലെന്നും പരാതിയിൽ പറയുന്നു.
യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശരീരികമായി ചൂഷണം ചെയ്തിരുന്നു. എന്നാൽ യുവാവിന്‍റെ മതം അറിഞ്ഞ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറിയെങ്കിലും യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്ന് കോട്‌വാലി പൊലീസ് സ്റ്റേഷൻ ഇൻചാർജ് രാജേഷ് യാദവ് പറഞ്ഞു. തുടർന്നാണ് യുവതി ലൗ ജിഹാദ് നിയമ പ്രകാരം പൊലീസിൽ പരാതി നൽകിയത്.