ബെംഗളുരു: കർണാടകയിലെ ദാവന്‍ഗരെ ജില്ലയിൽ അക്യൂട്ട് നെക്രോടൈസിങ് എൻസെഫലോപ്പതി (Acute Necrotizing Encephalopathy) റിപ്പോർട്ട് ചെയ്തു. എസ്എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്‍ററിൽ ചികിത്സയിൽ കഴിയുന്ന 13 വയസ്സുള്ള കുട്ടിയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ കേസും രാജ്യത്ത് രണ്ടാമതുമാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്.
Also read: "ഇവിടെ ഗ്രൂപ്പിസം വേണ്ട", പുതിയ നേതാക്കളോട് ഡി.കെ ശിവകുമാര്‍
എട്ട് ദിവസം മുമ്പാണ് കൊവിഡിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്യൂട്ട് നെക്രോടൈസിങ് എൻസെഫലോപ്പതി കുട്ടികളിൽ വ്യാപകമാകുന്ന മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോമിന് സമാനമാണ്. അണുബാധയ്ക്ക് ശേഷം രോഗിയുടെ തലച്ചോർ നിഷ്‌ക്രിയമാവുകയും ശ്വാസകോശത്തിനും കരളിനകത്തും വെള്ളം കെട്ടിക്കിടക്കുകയും അവയവങ്ങളുടെ തകരാറിന് കാരണമാകുകയും ചെയ്യുന്നു.
അമേരിക്കൻ ജേണൽ ഓഫ് ന്യൂറോറാഡിയോളജി രോഗത്തെ അതിവേഗം വർധിച്ചു വരുന്ന എന്നാണ് വിശേഷിപ്പിച്ചത്. ലോകത്തിലാദ്യമായി മിസുഗുച്ചിയിലാണ് രോഗം സ്ഥിരീകരിച്ചത്. മിക്ക കേസുകളും തെക്കുകിഴക്കൻ ഏഷ്യയിലാണ് റിപ്പോർട്ട് ചെയ്യുന്നത്.