ന്യൂഡല്‍ഹി: ഡൽഹി രോഹിണി കോടതി വളപ്പിൽ ഗുണ്ടാസംഘങ്ങളും പൊലീസും തമ്മിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. റിമാൻഡ് കാലാവധി നീട്ടുന്നതിനായി കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്‍റെ തലവനായ ഗോഗിയെന്ന ജിതേന്ദ്രയെ കോടതിയിൽ കൊണ്ടുവന്നപ്പോൾ എതിർ ഗുണ്ടാസംഘത്തിലെ അംഗങ്ങൾ വെടിയുതിർക്കുകയായീിരുന്നു.
ദീർഘകാലമായി ഉണ്ടായിരുന്ന വിരോധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നു. പൊലീസും ഗുണ്ടകളും തമ്മിലുണ്ടായ വെടിവയ്പ്പിനും തുടർന്നുണ്ടായ കൊലപാതകങ്ങൾക്കും സാക്ഷ്യം വഹിച്ച രോഹിണി കോടതി ജഡ്‌ജിയെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോഗിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ എതിർവശത്തുള്ള ഗുണ്ടാസംഘത്തിലെ രണ്ട് അംഗങ്ങൾ അഭിഭാഷകരുടെ വേഷം ധരിച്ച് കോടതിമുറിക്കുള്ളിൽ കയറി ഗോഗിയെ വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് രണ്ട് ഗുണ്ടകളെയും പൊലീസ് വെടിവച്ച് കൊലപ്പെടുത്തി.
-
#WATCH | Visuals of the shootout at Delhi's Rohini court today
— ANI (@ANI) September 24, 2021 " class="align-text-top noRightClick twitterSection" data="
As per Delhi Police, assailants opened fire at gangster Jitender Mann 'Gogi', who has died. Three attackers have also been shot dead by police. pic.twitter.com/dYgRjQGW7J
">#WATCH | Visuals of the shootout at Delhi's Rohini court today
— ANI (@ANI) September 24, 2021
As per Delhi Police, assailants opened fire at gangster Jitender Mann 'Gogi', who has died. Three attackers have also been shot dead by police. pic.twitter.com/dYgRjQGW7J#WATCH | Visuals of the shootout at Delhi's Rohini court today
— ANI (@ANI) September 24, 2021
As per Delhi Police, assailants opened fire at gangster Jitender Mann 'Gogi', who has died. Three attackers have also been shot dead by police. pic.twitter.com/dYgRjQGW7J
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തി 2020ലാണ് ജിതേന്ദ്രയെ പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. അന്ന് ഗോഗിയെ പിടികൂടാൻ സഹായിച്ചവർക്ക് ഡൽഹി പൊലീസ് 8 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഗോഗിയുടെ ഗുണ്ടാ സംഘവും സുനിൽ എന്ന ടില്ലുവിന്‍റെ ഗുണ്ടാസംഘവും തമ്മിൽ ഏറെ നാളായി വിരോധം ഉണ്ടായിരുന്നുവെന്നും ഇരു സംഘങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഇരുപതിലധികം പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നും പൊലീസ് പറയുന്നു. ഗുണ്ടാനേതാവ് സുനിൽ ആണ് ഗോഗിയുടെ കൊലപാതകം ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതെന്നും പൊലീസ് പറയുന്നു.
Also Read: ആറു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി; ഭാര്യ ഗുരുതരാവസ്ഥയിൽ