ETV Bharat / bharat

ന്യൂഡല്‍ഹി-ദര്‍ഭംഗ ട്രെയിനിലെ തീപിടിത്തം; 6 പേര്‍ക്ക് പരിക്ക് - യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍

New Delhi Darbhanga train fire accident: ഉത്തര്‍പ്രദേശിലെ ട്രെയിന്‍ തീപിടിത്തം, പരിക്ക് ആറുപേര്‍ക്ക്. സ്ഥിതി ഗുരുതരമല്ല. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

Etv Bharatix injured in train fire  ettava utharpradehs  injury not srious  rpf commandor gajendrapal singh  തീ മൂന്ന് കോച്ചിലേക്ക് പടര്‍ന്നു  യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍  ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടകാരണം
Etv Bharatfire-incident-in-new-delhi-darbhanga-train-at-least-six-people-injured-says-official
author img

By ETV Bharat Kerala Team

Published : Nov 16, 2023, 6:43 AM IST

ഇറ്റാവ (ഉത്തര്‍പ്രദേശ്) : ന്യൂഡല്‍ഹി-ദര്‍ഭംഗ ട്രെയിനിലുണ്ടായ (new delhi ettawa train accident) തീപിടിത്തത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ഇറ്റാവയ്ക്ക് (Ettawa) അടുത്തുള്ള സരായ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തീപിടിച്ചത്. എസ് 1 കോച്ചിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആര്‍പിഎഫ് കമാന്‍ഡര്‍ ഗജേന്ദ്രപാല്‍ സിങ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.

തീ മൂന്ന് കോച്ചിലേക്ക് പടര്‍ന്നതായി ഇറ്റാവ എസ്എസ്‌പി സഞ്ജയ് കുമാര്‍ (SSP Sanjaykumar) പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞ ഉടന്‍ തന്നെ അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തുകയും തീപിടിച്ച ബോഗികള്‍ വേര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി യാത്രക്കാരെ നിര്‍ദിഷ്‌ട ഇടങ്ങളില്‍ എത്തിച്ചതായും അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം.

Also Read: VIDEO | 110 കി.മീ വേഗതയുള്ള ട്രെയിനിൽ നിന്ന് തെറിച്ചുവീണു, 100 മീ തെന്നി നീങ്ങി, പ്ലാറ്റ്‌ഫോമിൽ നിന്ന് എഴുന്നേറ്റ് നടന്ന് യുവാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.