ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ നാല് കടകൾ കത്തിനശിച്ചു. ബാരാ ബസാർ പ്രദേശത്താണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മാർക്കറ്റിലെ ഒരു ബേക്കറിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപടർന്നത്.
തുടർന്ന് തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് കടകളിലേയ്‌ക്ക് കൂടി തീപടരുകയായിരുന്നു. ഇതിൽ ഒരു കട പൂർണമായും രണ്ടെണ്ണം ഭാഗികമായും അഗ്നിക്കിരയായി. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ബേക്കറിയിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ട മാർക്കറ്റിലെ വാച്ചർ ഉടൻ കടയുടമയെയും അഗ്നിരക്ഷാസേന അധികൃതരെയും വിവരമറിയിക്കുകയായിരുന്നു.
-
Uttarakhand | Fire broke out in Nainital market at around 3 am. Several fire tenders have reached the spot. No loss of life has been reported so far. Further details awaited pic.twitter.com/jdkW9FcvNL
— ANI UP/Uttarakhand (@ANINewsUP) February 12, 2023 " class="align-text-top noRightClick twitterSection" data="
">Uttarakhand | Fire broke out in Nainital market at around 3 am. Several fire tenders have reached the spot. No loss of life has been reported so far. Further details awaited pic.twitter.com/jdkW9FcvNL
— ANI UP/Uttarakhand (@ANINewsUP) February 12, 2023Uttarakhand | Fire broke out in Nainital market at around 3 am. Several fire tenders have reached the spot. No loss of life has been reported so far. Further details awaited pic.twitter.com/jdkW9FcvNL
— ANI UP/Uttarakhand (@ANINewsUP) February 12, 2023
അപകടം നടന്ന സ്ഥലത്ത് ഇടുങ്ങിയ വഴികളായതിനാൽ അഗ്നിരക്ഷാസേനയ്‌ക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ട് നേരിട്ടു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം അഗ്നിശമന സേനയുടെ പ്രവർത്തനം കാര്യക്ഷമമായില്ലെന്നും രക്ഷാപ്രവർത്തനം വൈകിയെന്നും നാട്ടുകാർ ആരോപിച്ചു.