ന്യൂഡല്‍ഹി: മായാപുരി പ്രദേശത്ത് വന്‍ തീപിടിത്തം. ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ള വയറില്‍ നിന്നും തീപടരുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അഗ്നിശമനസേന എത്തി തീയണച്ചു.
തീപടിത്തം നടന്ന പ്രദേശത്ത് ഇന്ദ്രപ്രസ്ഥ ഗ്യാസ് (ഐ.ജി.എൽ) പൈപ്പ്ലൈൻ പണി നടക്കുന്നുണ്ട്. എന്നാല്‍ അഗ്നിശമന സേനയുടെ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. അടുത്തിടെ നടന്ന തീപിടിത്തത്തില്‍ പ്രദേശത്ത് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചിരുന്നു.