ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കാളിന്ദി കുഞ്ചിന് സമീപമുള്ള മദൻപൂർ ഖാദർ പ്രദേശത്ത് തീപിടിത്തം. ഞായറാഴ്‌ച പുലർച്ചയോടെയാണ് പ്രദേശത്തെ ചേരിയിൽ തീ പടർന്ന് പിടിച്ചത്. സ്ഥലത്തേക്ക് അഗ്നിശമന സേന അംഗങ്ങൾ എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമവും രക്ഷാപ്രവർത്തനവും നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Also Read: ഒഡീഷയിൽ ചോറ്റുംപാത്രത്തിൽ ഒളിപ്പിച്ച സ്ഫോടക വസ്‌തുക്കൾ പിടികൂടി
ലജ്‌പത് നഗറിലെ ഒരു ഷോറൂമിലും കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായിരുന്നു. 30 അഗ്നിശമന സേന വാഹനങ്ങളെത്തിയാണ് സംഭവ സ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നത്. ആ സംഭവത്തിലും ആളപായം റിപ്പോർട്ട് ചെയ്‌തിരുന്നില്ലെങ്കിലും ഡൽഹിയിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങളിൽ പ്രദേശവാസികൾ ആശങ്കയിലാണ്.