മുംബൈ: ലോകമാന്യ തിലക് ടെർമിനസ് (Lokmanya Tilak Terminus Railway Station-LTT) റെയിൽവേ സ്റ്റേഷൻ കാന്‍റീനിൽ തീപിടിത്തം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എൽടിടി സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ജൻ ആഹാർ കാന്‍റീനിൽ ഉച്ചയ്ക്ക് 2.45 ഓടെയാണ് തീപിടിത്തമുണ്ടായത് (Fire breaks out at LTT railway station canteen).
തീപിടുത്തത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തില്‍ ജൻ ആഹാർ കാന്‍റീനിലാണ് തീപിടിത്തമുണ്ടായതെന്ന് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ഡോ. ശിവരാജ് മനസ്‌പുരെ സ്ഥിരീകരിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പറഞ്ഞു.
ALSO READ: പൂനെയില്‍ പടക്ക ഗോഡൗണിൽ തീപിടിച്ച് 6 പേർ മരിച്ചു; കൂടുതല്‍ തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി സൂചന
ലോക്‌സഭ സുരക്ഷ ലംഘനം: സന്ദർശക പാസുകൾ നൽകരുതെന്ന് മഹാരാഷ്‌ട്ര നിയമസഭ കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ
നാഗ്‌പൂര്‍ : അധികാരികള്‍ നിയമനിർമാണ കൗൺസിലിലേക്ക് സന്ദർശക പാസുകൾ നൽകരുതെന്ന് ഗോർഹെ (Neelam Gorhe). ലോക്‌സഭയിലെ സുരക്ഷ വീഴ്‌ചയെ തുടർന്ന് സന്ദർശകർക്ക് കൗൺസിൽ ഗാലറി പാസ് നൽകരുതെന്ന് മഹാരാഷ്‌ട്ര നിയമസഭ കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ നീലം ഗോർഹെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി (Lok Sabha security breach).
പാർലമെന്‍റ് ഭീകരാക്രമണത്തിന്‍റെ 22-ാം വാർഷികത്തിൽ വലിയ സുരക്ഷ വീഴ്‌ചയിൽ, പൊതു ഗാലറിയിൽ നിന്ന് രണ്ട് പേർ ലോക്‌സഭ ചേമ്പറിലേക്ക് ചാടി, നിറങ്ങളടങ്ങിയ വാതകം പുറന്തള്ളുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. അതേ സമയം, പാർലമെന്‍റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെ ഒരു സ്‌ത്രീ ഉൾപ്പെടെ രണ്ട് പേരെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്‌തതായി ലോക്‌സഭ സ്‌പീക്കർ ഓം ബിർള പിന്നീട് സഭയെ അറിയിച്ചു. സഭയ്‌ക്കകത്ത് നിന്ന് രണ്ട് പേരെയും പാര്‍ലമെന്‍റിന് പുറത്ത് നിന്ന് രണ്ട് പേരെയുമാണ് പിടികൂടിയത്.
സംഭവത്തെത്തുടർന്ന്, കൗൺസിൽ ഗാലറിക്ക് പാസുകൾ നൽകരുതെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് ഗോർഹേ നിർദേശം നൽകിയതായി അറിയിച്ചു. അതിനിടെ, ലോക്‌സഭ സുരക്ഷ വീഴ്‌ച ഉന്നയിച്ച നിയമസഭ കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ എന്താണ് അവിടെ സംഭവിച്ചതെന്ന് സർക്കാർ വിശദീകരിക്കണമെന്ന് പറഞ്ഞു. ഈ പശ്ചാത്തലത്തിൽ എന്ത് മുൻകരുതലാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു.
അവിടെ എന്താണ് സംഭവിച്ചതെന്ന് ലോക്‌സഭ വെളിപ്പെടുത്തുമെന്ന് സർക്കാരിന് വേണ്ടി പ്രതികരിച്ച വ്യവസായ മന്ത്രി ഉദയ് സാമന്ത് പറഞ്ഞു. സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും നിയമസഭാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാപ്‌തമാണെന്നും സാമന്ത് കൂട്ടിച്ചേർത്തു. ലോക്‌സഭയില്‍ സംഭവിച്ചത് ഭയാനകമായ കാര്യമാണെന്നും കൃത്യമായ സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ ആവശ്യപ്പെട്ടു.
ALSO READ: വിളിച്ചത് സർക്കാർ വിരുദ്ധ മുദ്രാവാക്യം, പാസ് കൊടുത്തത് ബിജെപി എംപി, പാർലമെന്‍റിന് പുറത്ത് നിരോധനാജ്ഞ