നോയിഡ (ഉത്തർപ്രദേശ്) : നോയിഡ സെക്‌ടർ മൂന്നിലെ വ്യവസായ യൂണിറ്റിൽ വൻ തീപിടിത്തം (Fire Breaks Out At Industrial Unit Noida). ഇന്ന് (സെപ്‌റ്റംബര്‍ 4) പുലർച്ചെയാണ് സംഭവം. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. കൃത്യസമയം തീ അണച്ചെന്നും ആളപായമില്ലായെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ലോക്‌പാൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് പുലര്‍ച്ചെ 12:15 ഓടെ തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചത് (Noida Industrial Unit caught fire). വിവരമറിഞ്ഞ ഉടൻ ഫയർ സർവീസ് യൂണിറ്റ് സ്ഥലത്തെത്തി ഏഴ് അഗ്നിശമന സേനകളുടെ സഹായത്തോടെ ഒരു മണിക്കൂറത്തെ പരിശ്രമത്തിന് ശേഷം തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി ഗൗതം ബുദ്ധ നഗർ ചീഫ് ഫയർ ഓഫിസർ പ്രദീപ് കുമാർ പറഞ്ഞു.
തീപിടിത്തത്തിൽ ഉണ്ടായ നാശനഷ്‌ടങ്ങളുടെ വ്യാപ്‌തിയെ സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ലഭ്യമല്ല. ഞായറാഴ്‌ച കമ്പനി അടച്ചതിനാൽ തീപിടിത്തത്തിന്‍റെ കാരണവും കണ്ടെത്താനായിട്ടില്ല. കമ്പനി പൂട്ടിയതിന് ശേഷം പരിക്കേറ്റവരേയോ കുടുങ്ങിപ്പോയവരേയോ കണ്ടെത്തിയിട്ടില്ലെന്ന് സിഎഫ്ഒ കൂട്ടിച്ചേർത്തു. ഭാരമുള്ള വ്യാവസായിക ഉപകരണങ്ങൾ ഉയർത്താൻ ഉപയോഗിക്കുന്ന ലിഫ്റ്റുകളാണ് കമ്പനി നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also read : Maharashtra Fire| താനെയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ തീപിടിത്തം; ആളപായമില്ല
അപ്പാര്‍ട്ട്‌മെന്‍റില്‍ തീപിടിത്തം : ഓഗസ്‌റ്റ് 16 ന് പുലര്‍ച്ചെയോടെ മഹാരാഷ്‌ട്രയിലെ താനെയില്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ തീപിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിരുന്നില്ല. സംഭവത്തിന് പിന്നാലെ നാല് അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തുകയും തീ അണയ്‌ക്കുകയും ചെയ്‌തു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ചെന്നൈയിലും സമാന സംഭവം : തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ ബനിയന്‍ മാര്‍ക്കറ്റില്‍ മാസങ്ങൾക്ക് മുൻപാണ് വന്‍ തീപിടിത്തമുണ്ടായത്. ഖാദര്‍പേട്ട് ബസാര്‍ എന്നറിയപ്പെടുന്ന മാര്‍ക്കറ്റിലെ 50 ലേറെ കടകൾ കത്തുകയും ഹോള്‍സെയില്‍ റീട്ടെയില്‍ കടകളിലുണ്ടായിരുന്ന മുഴുവന്‍ വസ്‌ത്രങ്ങളും പൂര്‍ണമായും കത്തി നശിക്കുകയും ചെയ്‌തിരുന്നു.
രാത്രിയോടെ മാര്‍ക്കറ്റിലെ കടകളെല്ലാം അടച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. തീ ആളി പടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും നാല് അഗ്നിശമന സേന യൂണിറ്റെത്തിയുമാണ് തീ അണച്ചത്.
Also read: മിഠായിത്തെരുവിലെ അഗ്നിബാധ; ദുരൂഹതയെന്ന് സൂചന
അഗ്നിബാധയില്‍ ദുരൂഹതയെന്ന് സൂചന : മിഠായിത്തെരുവിലെ മൊയ്‌തീൻ പള്ളി റോഡിലെ കടയിൽ അഗ്നിബാധ ഉണ്ടായതിൽ ദുരൂഹതയെന്ന് സൂചന. അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അഗ്നിരക്ഷാസേന 2021 സെപ്‌റ്റംബർ 13 ന് തിങ്കളാഴ്‌ച സമര്‍പ്പിച്ചിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനത്തിൽ കണ്ടെത്തിയതെങ്കിലും വയറിങ്ങിലും വൈദ്യുതി മീറ്ററുകളിലും നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായിട്ടില്ല.
കൂടാതെ നാല് വര്‍ഷം മുമ്പ് ഇതേ കെട്ടിടത്തിന് തീപിടിച്ചതും സംശയത്തിനിടയാക്കുന്നുണ്ട്. മിഠായിതെരുവിലെ കടകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കോര്‍പ്പറേഷൻ നടപടിയും ആരംഭിച്ചിരുന്നു.
2021 സെപ്‌റ്റംബറിലാണ് മിഠായി തെരുവിൽ മൊയ്‌തീൻ പള്ളി റോഡിലെ കടയിൽ തീപിടുത്തമുണ്ടായത്. ചെരുപ്പ് ഉത്‌പന്നങ്ങൾ സൂക്ഷിച്ച ഗോഡൗണിനാണ് തീപിടിച്ചത്. അഞ്ച് ഫയർ ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
2013മുതൽ 2020 വരെ ചെറുതും വലുതുമായി കോഴിക്കോട് നഗരത്തിൽ 25 ലധികം തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ കൂടുതൽ അപകടങ്ങളും ഉണ്ടായത് മിഠായിത്തെരുവിലാണ്.