ETV Bharat / bharat

ഡൽഹിയിലെ ഗോഡൗണിൽ വൻ തീപിടിത്തം - ഫയർ എഞ്ചിൻ

ബേസ്മെന്‍റിലുണ്ടായ തീപിടിത്തം മറ്റ് രണ്ട് നിലകളിലേക്കും വ്യാപിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

okhla industrial area  delhi okhla industrial area  okhla industrial area fire broke out  Fire accident  Harkesh Nagar  Delhi Fire Service  clothes warehouse  apparel warehouse  Fire  Okhla  ഡൽഹിയിലെ ഗോഡൗണിൽ വൻ തീപിടിത്തം  തീപിടിത്തം  ഗോഡൗണിൽ തീപിടിത്തം  ഫയർ എഞ്ചിൻ  അഗ്നിശമന സേന
ഡൽഹിയിലെ ഗോഡൗണിൽ വൻ തീപിടിത്തം; 17 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി
author img

By

Published : Oct 8, 2021, 12:36 PM IST

ന്യൂഡല്‍ഹി: ഡൽഹി ഹർകേഷ് നഗറിലെ ഗോഡൗണിൽ വൻ തീപിടിത്തം. വെള്ളിയാഴ്‌ച പുലർച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായതെന്ന് ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തം ഉണ്ടായയുടൻ തന്നെ 17 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു. വെയർഹൗസിന്‍റെ ബേസ്മെന്‍റ്, ഗ്രൗണ്ട് ഫ്ലോർ, ഒന്നാം നില എന്നിവയിലെ പരുത്തി, നൂൽ, തുണി മാലിന്യങ്ങളിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേന സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബേസ്മെന്‍റിലുണ്ടായ തീപിടിത്തം മറ്റ് രണ്ട് നിലകളിലേക്കും വ്യാപിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല.

Also Read: അരുണാചല്‍ പ്രദേശില്‍ ചൈനയുടെ കടന്നുകയറ്റം തടഞ്ഞ് ഇന്ത്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.