മധ്യപ്രദേശ് : മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. ചണ്ഡാൽഭട്ട ഭാഗത്തുള്ള ന്യൂ ലൈഫ് മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമന സേനയും പ്രദേശവാസികളും ചേർന്ന് തീ അണച്ചെങ്കിലും എട്ട് പേരുടെ ജീവൻ നഷ്‌ടപ്പെട്ടു. മരണ സംഖ്യ കൂടാൻ സാധ്യതയുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ആശുപത്രിയുടെ നാലാം നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമായതെന്ന് പോലീസ് സൂപ്രണ്ട് സിദ്ധാർഥ് ബഹുഗുണ അറിയിച്ചു.