ETV Bharat / bharat

എക്‌സ്-പ്രസ് പേള്‍ അഗ്നിബാധ നിയന്ത്രണവിധേയം

എക്സ് പ്രസ് പേള്‍ കപ്പലിലുണ്ടായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി.

fire & explosion took place  Sri Lankan naval vessel Sindurala  എക്‌സ്-പ്രസ് പേൾ  തീ നിയന്ത്രണ വിധേയമാക്കി  ശ്രീലങ്കൻ ചരക്ക്‌ കപ്പൽ  കൊളംബോ  സിന്ധൂരള
എക്‌സ്-പ്രസ് പേളിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കി
author img

By

Published : May 27, 2021, 4:35 PM IST

ന്യൂഡൽഹി: ശ്രീലങ്കൻ തീരത്ത് ചരക്ക്‌ കപ്പലായ എംവി എക്‌സ്-പ്രസ് പേളിലുണ്ടായ തീ നിയന്ത്രണ വിധേയമായതായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷണര്‍. കപ്പലിലുണ്ടായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി. അഗ്നിബാധയില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ല. ശ്രീലങ്കൻ നാവികസേനയുടെ കപ്പലായ സിന്ധൂരളയും മറ്റ്‌ കപ്പലുകളുമാണ്‌ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്‌. നിലവിൽ കപ്പലിൽ നിന്ന്‌ എണ്ണച്ചോർച്ച റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.

ALSO READ:ശ്രീലങ്കൻ തീരത്ത് കപ്പല്‍ തീപിടിത്തത്തിൽ സഹായവുമായി ഇന്ത്യ

കഴിഞ്ഞയാഴ്‌ചയാണ് കൊളംബോ തീരത്ത് ചരക്ക്‌ കപ്പലിൽ തീ പടർന്നത്‌. ഗുജറാത്ത്‌ തീരത്തേക്ക്‌ പോകുന്നതിനിടെയൊണ്‌ സംഭവം. കപ്പലിൽ നൈട്രിക്‌ ആസിഡ്‌ വച്ചിരുന്ന ഭാഗത്താണ് തീ പടർന്നത്‌. പിന്നീട്‌ എക്‌സ്-പ്രസ് പേളിന്‍റെ മറ്റ്‌ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.