മാലി : മാലദ്വീപിൽ വിദേശ തൊഴിലാളികളെ പാർപ്പിച്ച സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 9 ഇന്ത്യക്കാർ അടക്കം 10 പേർ മരിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 12.30ഓടെ മാവേയോ മോസ്‌കിന് സമീപമുള്ള നിരുഫെഹി പ്രദേശത്താണ് സംഭവം.
കെട്ടിടത്തിലെ ഗാരേജിലാണ് തീപിടിത്തം ഉണ്ടായത്. ഒന്നാം നിലയിലാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. 28 പേരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചതായും 10 പേരുടെ മൃതദേഹങ്ങൾ കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തതായും മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സ് ഫയർ ആൻഡ് റെസ്‌ക്യു സർവീസ് അറിയിച്ചു.
-
Deadliest #fire broke out at #crampedlodgings of foreign workers in the #Maldives capital #Male. So far 11 bodies have been recovered. Out of 11 9 are #Indians. The bodies were recovered from the upper floor of a building destroyed in the fire. The bodies are of #migrantworkers. pic.twitter.com/Is4jw2nRZ9
— Ashmita Chhabria (@ChhabriaAshmita) November 10, 2022 " class="align-text-top noRightClick twitterSection" data="
">Deadliest #fire broke out at #crampedlodgings of foreign workers in the #Maldives capital #Male. So far 11 bodies have been recovered. Out of 11 9 are #Indians. The bodies were recovered from the upper floor of a building destroyed in the fire. The bodies are of #migrantworkers. pic.twitter.com/Is4jw2nRZ9
— Ashmita Chhabria (@ChhabriaAshmita) November 10, 2022Deadliest #fire broke out at #crampedlodgings of foreign workers in the #Maldives capital #Male. So far 11 bodies have been recovered. Out of 11 9 are #Indians. The bodies were recovered from the upper floor of a building destroyed in the fire. The bodies are of #migrantworkers. pic.twitter.com/Is4jw2nRZ9
— Ashmita Chhabria (@ChhabriaAshmita) November 10, 2022
സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റവരെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 4.34ഓടെ തീ അണച്ചതായാണ് റിപ്പോർട്ട്. ഇന്ത്യൻ പൗരന്മാർ ഉൾപ്പടെയുള്ളവരുടെ ജീവൻ നഷ്‌ടമായ ദാരുണമായ തീപിടിത്തത്തിൽ അതിയായ ദുഃഖമുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ പറഞ്ഞു.
ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്.