ന്യൂഡൽഹി: പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഭർതൃപിതാവിനെ മർദിച്ചതിന് വനിത സബ് ഇൻസ്പെക്ടർക്കെതിരെ കേസ്. ഞായറാഴ്‌ച(04.09.2022) ഡൽഹിയിലെ ലക്ഷ്‌മി നഗർ ഏരിയയിലാണ് സംഭവം. മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെയാണ് കേസെടുത്തത്.
എസ്‌ഐയും അമ്മയും ഭർതൃപിതാവുമായി ഉണ്ടായ വാക്കുതർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഇരു കക്ഷികളും തമ്മിൽ കോടതിയലക്ഷ്യ കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Also read: ഭാര്യാപിതാവിനെ മർദിച്ച പ്രതിയെ തന്ത്രപരമായി പിടികൂടി പൊലീസ്