ETV Bharat / bharat

സ്‌ത്രീക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു; യുപിയില്‍ എസ്‌ഐ അറസ്റ്റില്‍ - ഉത്തർപ്രദേശ്

ദീപക് സിംഗ് സ്ത്രീയുടെ നമ്പർ വാങ്ങുകയും തുടർന്ന് അശ്ലീല ചിത്രങ്ങൾ അയക്കുകയുമായിരുന്നു

FIR against cop for sending obscene videos to woman in UP  അശ്ലീല ചിത്രങ്ങൾ അയച്ചതിന് എസ്ഐക്കെതിരെ കേസ്  ലഖ്നൗ  ഉത്തർപ്രദേശ്  പൊലീസ് സൂപ്രണ്ട്
അശ്ലീല ചിത്രങ്ങൾ അയച്ചതിന് എസ്ഐക്കെതിരെ കേസ്
author img

By

Published : Mar 22, 2021, 8:30 AM IST

ലഖ്‌നൗ: അശ്ലീല ചിത്രങ്ങൾ അയച്ചു കൊടുത്തെന്ന സ്ത്രീയുടെ പരാതിയിൽ എസ്ഐക്കെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം. ബിത്വ വില്ലേജിലെ എസ്ഐ ദീപക് സിംഗ് ആണ് പ്രതി. കേസുമായി ബന്ധപ്പെട്ട് രണ്ട് റവന്യൂ ഉദ്യോഗസ്ഥരും പൊലീസുകാരും ഉൾപ്പെടെ 14 പേര്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയാണ്.

കുറച്ചു മാസങ്ങൾക്ക് മുൻപ് തന്‍റെ പ്രദേശത്ത് നടന്ന മാസ്ക് പരിശോധനയിലാണ് പ്രതിയെ പരിചയപ്പെടുന്നതെന്ന് പരാതിക്കാരി പറയുന്നു. അന്ന് ദീപക് സിംഗ് സ്ത്രീയുടെ നമ്പർ വാങ്ങുകയും തുടർന്ന് അശ്ലീല ചിത്രങ്ങൾ അയക്കുകയുമായിരുന്നു. ആദ്യം പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും പ്രതിക്ക് ക്ലീൻ ചിറ്റ് നൽകുകയാണുണ്ടായത്. പിന്നീട് മഹിളാ കമ്മീഷനും ജില്ലാ ഭരണകൂടത്തിനും പരാതി നൽകിയതിനെ തുടർന്ന് എസ്പി‌, പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും കേസെടുക്കാൻ തയാറാകുകയുമായിരുന്നെന്ന് സ്ത്രീ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.