ETV Bharat / bharat

വിമാനത്താവളത്തില്‍ പരിചയപ്പെട്ട യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി; വ്യവസായിക്കെതിരെ കേസ് - വ്യവസായിക്കെതിരെ കേസ്

യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ വ്യവസായിക്കെതിരെ കേസെടുത്ത് ദേശീയ വനിത കമ്മിഷന്‍.

Sexual harassment of woman in Bengaluru airport  Bengaluru airport  Sexual harassment  FIR against Businessman  Businessman who sexually assulted a women  യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി  വ്യവസായിക്കെതിരെ കേസ്  ദേശീയ വനിത കമ്മിഷന്‍
Etv Bharat
author img

By

Published : May 22, 2023, 9:13 AM IST

Updated : May 22, 2023, 2:28 PM IST

ബെംഗളൂരു: വിമാനത്താവളത്തില്‍ വച്ച് പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചതിന് പിന്നാലെ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വ്യവസായിക്കെതിരെ കേസെടുത്ത് വനിത കമ്മിഷന്‍. ഡിജെ ഹള്ളിയിലെ കെബി സാന്ദ്ര അംബേദ്‌കര്‍ ലേഔട്ടിലെ താമസക്കാരിയായ 33കാരിയാണ് പരാതിയുമായെത്തിയത്. വ്യവസായിയായ ഗണേഷിനെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് വ്യവസായി ഗണേഷ്‌ യുവതിയെ പരിചയപ്പെട്ടത്. ഓഗസ്റ്റ് 14ന് രാത്രി 12 മണിയോടെ മുംബൈയില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ യുവതി വീട്ടിലേക്ക് പോകാനായി ക്യാബ് ബുക്ക് ചെയ്‌ത് കാത്തിരിക്കുമ്പോഴാണ് വ്യവസായിയെത്തി പരിചയപ്പെട്ടത്. ഇയാള്‍ക്ക് വീട്ടിലേത്താന്‍ ക്യാബ് ബുക്ക് ചെയ്യണമായിരുന്നു. എന്നാല്‍ പരിചയപ്പെട്ടതിന് പിന്നാലെ ഇരുവരും ഒരുമിച്ച് ഒരു ക്യാബിലാണ് വീടുകളിലേക്ക് മടങ്ങിയത്.

വീട്ടിലേക്കുള്ള യാത്രക്കിടെ വ്യവസായി യുവതിയുടെ നമ്പര്‍ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി. തുടര്‍ന്ന് ഫോണ്‍ വിളിച്ചും വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ കൈമാറിയും ഇരുവരും കൂടുതല്‍ അടുത്തു. യുവതിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതോടെ യുവതി ഇയാളെ കാണാനെത്തി. ഇതിനിടെ ഇയാള്‍ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

സംഭവത്തെ തുടര്‍ന്ന് യുവതി ഇയാളില്‍ നിന്ന് അകലാന്‍ ശ്രമിച്ചതോടെ ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കി. ഇതോടെയാണ് യുവതി പരാതിയുമായെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സ്‌ത്രീകള്‍ക്ക് നേരെ പെരുകുന്ന പീഡനങ്ങള്‍: സമൂഹത്തില്‍ പീഡനങ്ങള്‍ പെരുകി കൊണ്ടിരിക്കുകയാണ്. സ്‌ത്രീകള്‍ക്കെതിരെ മാത്രമല്ല പിഞ്ചു കുഞ്ഞുങ്ങള്‍ക്കെതിരെയും. അതില്‍ ആണ്‍ പെണ്‍ വ്യാത്യാസവുമില്ലെന്നതാണ് വാസ്‌തവം. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഇത്തരമൊരു വാര്‍ത്ത പുറത്ത് വന്നത്.

റയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ വച്ചാണ് ഇരുപതുകാരിയായ പെണ്‍കുട്ടി അതിദാരുണമായി ലൈംഗിക അതിക്രമത്തിന് ഇരയായത്. ഭര്‍ത്താവിനൊപ്പം റയില്‍വേ സ്റ്റേഷനിലിരിക്കുകയായിരുന്ന പെണ്‍കുട്ടി ശുചിമുറിയിലേക്ക് പോയതായിരുന്നു എന്നാല്‍ സ്‌റ്റേഷന് അകത്തുള്ള ശുചിമുറി തുറക്കാനാകത്തതിനാല്‍ ടിക്കറ്റ് കൗണ്ടറിന് സമീപത്തെ ശുചിമുറിയ്‌ക്ക് സമീപമെത്തി.

എന്നാല്‍ അതും പുറത്തേക്ക് പൂട്ടിയ നിലയിലായിരുന്നു. പെണ്‍കുട്ടിയെ സഹായിക്കനെന്ന വ്യാജേനയെത്തി ശുചിമുറിയുടെ വാതില്‍ തുറന്ന് നല്‍കിയ യുവാക്കള്‍ പെണ്‍കുട്ടി ശുചിമുറിയില്‍ പ്രവേശിച്ചതിന് പിന്നാലെ അകത്ത് കയറി വാതിലടച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ബഹളം വച്ചതോടെ യുവാക്കള്‍ ഇറങ്ങിയോടി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രണയം നടിച്ച് പീഡനം: ഇടുക്കിയില്‍ ഏതാനും ദിവസം മുമ്പാണ് അതിഥി തൊഴിലാളിയായ യുവാവിനെതിരെ പീഡന പരാതിയുമായി യുവതിയെത്തിയത്. മാങ്കുളം സ്വദേശിയായ യുവതി ഒഡിഷ സ്വദേശിയായ രാജ്‌കുമാര്‍ നായിക്കിനെതിരെയാണ് പരാതിയുമായെത്തിയത്. 2018ല്‍ ജോലി തേടി കേരളത്തിലെത്തിയ ഇയാള്‍ മാങ്കുളത്ത് ജോലി ചെയ്‌ത് വരികയായിരുന്നു.

ജോലി സ്ഥലത്ത് സമീപത്തെ വീട്ടിലുള്ള യുവതിയുമായി ഇയാള്‍ പരിചയപ്പെടുകയും സൗഹാര്‍ദ്ദത്തിലാവുകയുമായിരുന്നു. യുവതിയുമായി അടുത്ത ഇയാള്‍ നിരവധി തവണ ലൈഗിക പീഡനത്തിന് ഇരയാക്കി. ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇയാള്‍ ദൃശ്യങ്ങളെല്ലാം മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് മൊബൈലിലെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കി.

പീഡനം അസഹ്യമായതോടെ യുവതി വീട്ടുകാരോട് വിവരം അറിയിച്ചു. വീട്ടുകാര്‍ വിവരമറിഞ്ഞതോടെ ഇയാള്‍ ഒഡീഷയിലേക്ക് കടന്നു. ഒഡീഷയിലെത്തിയ ഇയാള്‍ വീണ്ടും യുവതിയെ ഫോണില്‍ വിളിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഇയാളുടെ മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്‌തു.

ഇതില്‍ പ്രകോപിതനായ യുവാവ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഒഡീഷയിലെത്തി ഇയാളെ അറസ്റ്റ് ചെയ്‌തു.

also read: വൈക്കം സത്യഗ്രഹത്തിലെ മുന്നണി പോരാളി ആമചാടി തേവന് സ്‌മൃതിമണ്ഡപം; അനാച്ഛാദനം മെയ് 29ന്

Last Updated : May 22, 2023, 2:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.