ETV Bharat / bharat

ഗാസിപൂർ അതിർത്തിയിൽ പ്രതിഷേധിച്ച 200 കർഷകർക്കെതിരെ എഫ്‌ഐആർ - creating ruckus at Ghazipur border

കർഷകരുടെ പ്രതിഷേധം തകർക്കാനുള്ള ശ്രമമാണ് പൊലീസ് നടപടിയെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) പ്രവർത്തകൻ ധർമേന്ദ്ര മാലിക് പറഞ്ഞു

ഗാസിപൂർ അതിർത്തി  200 കർഷകർക്കെതിരെ എഫ്‌ഐആർ  എഫ്‌ഐആർ  ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേ  FIR against 200 protesting farmers  creating ruckus at Ghazipur border  Ghazipur border
ഗാസിപൂർ അതിർത്തിയിൽ പ്രതിഷേധിച്ച 200 കർഷകർക്കെതിരെ എഫ്‌ഐആർ
author img

By

Published : Jul 2, 2021, 7:41 AM IST

ലക്‌നൗ: ഗാസിപൂർ അതിർത്തിയിൽ മൂന്ന്‌ ബിജെപി അംഗങ്ങളുടെ വാഹനങ്ങൾ തകർക്കുകയും പ്രതിഷേധിക്കുകയും ചെയ്‌ത 200 കർഷകർക്കെതിരെ എഫ്‌ഐആർ ചുമത്തി. ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിൽ ബിജെപി പ്രവർത്തകർ സമ്മേളനം നടത്തുന്നതിനിടെയാണ്‌ ബിജെപി പ്രവർത്തകരും കർഷകരും തമ്മിൽ തർക്കമുണ്ടായത്‌. അതേസമയം കർഷകരുടെ പ്രതിഷേധം തകർക്കാനുള്ള ശ്രമമാണ് പൊലീസ് നടപടിയെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) പ്രവർത്തകൻ ധർമേന്ദ്ര മാലിക് പറഞ്ഞു.

also read:പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം പുതിയ മന്ദിരത്തില്‍

കർഷകർക്കെതിരായ കേസുകൾ പിൻവലിച്ചില്ലെങ്കിൽ ഉത്തർപ്രദേശിലുടനീളമുള്ള പൊലീസ് നടപടിക്കും ഗെരാവോയ്ക്കും എതിരെ പ്രതിഷേധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 147 , 323, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ്‌ കർഷകർക്കെതിരെ എഫ്‌ഐആർ ചുമത്തിയിരിക്കുന്നത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.