ETV Bharat / bharat

അമ്മക്ക് സുഖമില്ലെന്ന് കള്ളം പറഞ്ഞ് നാല് വനിത എംഎല്‍എമാരെ കബളിപ്പിച്ച് പണം തട്ടി യുവാവ് - എംഎല്‍എമാരെ കബളിപ്പിച്ച് പണം തട്ടി

ബിജെപി എംഎല്‍എമാരായ മധുരി മിസാല്‍, ശ്വേത മഹല്‍, മേഘ്ന ബൊര്‍ദീക്കര്‍, ദേവയാനി ഫര്‍ണാണ്ടെ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്.

അമ്മക്ക് സുഖമില്ലെന്ന് കള്ളം പറഞ്ഞ് നാല് വനിത എംഎല്‍എമാരെ കബളിപ്പിച്ച് പണം തട്ടി യുവാവ്

author img

By

Published : Jul 20, 2022, 12:11 PM IST

പൂനെ (മഹാരാഷ്ട്ര): നാല് വനിത ബിജെപി എംഎല്‍എമാരില്‍ നിന്നും പണം തട്ടി യുവാവ്. എംഎല്‍എമാരായ മധുരി മിസാല്‍, ശ്വേത മഹല്‍, മേഘ്ന ബൊര്‍ദീക്കര്‍, ദേവയാനി ഫര്‍ണാണ്ടെ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. മുകേഷ് റാത്തോഡ് എന്ന് പേരിലുള്ള ഒരാളാണ് തങ്ങളെ കബളിപ്പിച്ചതെന്ന് കാണിച്ച് എംഎല്‍എമാര്‍ പൊലീസില്‍ പരാതി നല്‍കി.

കേസില്‍ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് ഗൂഗിള്‍ പേ വഴി പണം വാങ്ങുകയായിരുന്നു. പിന്നീട് എംഎല്‍എമാര്‍ക്ക് ഇത് കളവാണെന്ന് മനസിലാകുകയും ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ബിബ്‌വേവാദി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എം.എല്‍.എയായ മധുരി മിസാലിനെ ബന്ധപ്പെട്ട മുകേഷ് തന്‍റെ മാതാവ് ആശുപത്രിയിലാണെന്നും പെട്ടന്ന് പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ എം.എല്‍.എ 3500 രൂപ ഇയാളുടെ ഗൂഗിള്‍പേ അക്കൗണ്ടിലേക്ക് അയച്ച് നല്‍കുകയായിരുന്നു. ഇത്തരത്തില്‍ മറ്റ് മൂന്ന് എം.എല്‍.എമാരെ കൂടി കബളിപ്പിച്ചെന്ന് ബിബ്‌വേവാദി പൊലീസ് സ്റ്റേഷന്‍ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിലാസ് സോണ്‍ഡേ അറിയിച്ചു. നിലവില്‍ ഇയാള്‍ ഒളിവിലാണ്.

Also Read: ഫിനാൻസ് സ്ഥാപനത്തിൽ അരക്കോടിയോളം രൂപയുടെ തട്ടിപ്പ്: രണ്ട് ജീവനക്കാർ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.