ETV Bharat / bharat

വീഡിയോ: പട്ടാപകല്‍ നടുറോഡില്‍ ഫിനാന്‍സ് കമ്പനി ജീവനക്കാരനെ വെട്ടിക്കൊന്നു - ഫിനാന്‍സ് കമ്പനി ജീവനക്കാരനെ വെട്ടിക്കൊന്നു

ചെന്നൈ നഗരത്തില്‍ മെയ് 18നാണ് ഞെട്ടിക്കുന്ന സംഭവം

hacked to death in chennai  Finance company owner hacked to death in chennai  ഫിനാന്‍സ് കമ്പനി ജീവനക്കാരനെ വെട്ടിക്കൊന്നു  ചെന്നൈയില്‍ യുവാവിനെ വെട്ടിക്കൊല്ലുന്ന വീഡിയോ പുറത്ത്
പട്ടാപകല്‍ നടുറോഡില്‍ ഫിനാന്‍സ് കമ്പനി ജീവനക്കാരനെ വെട്ടിക്കൊന്നു.. വീഡിയോ
author img

By

Published : May 20, 2022, 7:40 PM IST

ചെന്നൈ: അമിഞ്ചിക്കരയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ ഒരു സംഘം വെട്ടികൊല്ലുന്നതിന്‍റെ ദൃശ്യം വൈറലാകുന്നു. മെയ് 18നാണ് സ്വകാര്യ കമ്പനി ജീവനക്കാരനും ചിറ്റുപേട്ടിലെ താമസക്കാരനുമായ അറമുഖത്തെ ആറുപേര്‍ അടങ്ങിയ സംഘം ബൈക്കിലെത്തി വെട്ടിക്കൊലപ്പടുത്തിയത്. ഷിനോയ് നഗര്‍ മെട്രോ സ്റ്റേഷന്‍ പരിസരത്ത് വച്ചായിരുന്നു ആക്രമണം.

പട്ടാപകല്‍ നടുറോഡില്‍ ഫിനാന്‍സ് കമ്പനി ജീവനക്കാരനെ വെട്ടിക്കൊന്നു

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അറമുഖത്തെ കൊലയാളി സംഘം മൂന്ന് ബൈക്കുകളിലായി പിന്തുടരുകയായിരുന്നു. ശേഷം ബൈക്ക് ബ്ലോക്ക് ചെയ്ത് സംഘം ചേര്‍ന്ന് വെട്ടി. ഇതിനിടെ റോഡിലൂടെ യാത്ര ചെയ്ത മറ്റ് യാത്രക്കാര്‍ ഞെട്ടി നോക്കി നില്‍ക്കുകയായിരുന്നു. ഇതുവഴിപോയ കാര്‍ യാത്രക്കാരനാണ് ആക്രമണ ദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. പ്രദേശത്തുള്ള സിസിടിവി കാമറകളിലും ആക്രമണ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

പ്രതികളായ രോഹിത്ത് രാജ് (31), ചന്ദ്രശേഖര്‍ (28) എന്നവരെ കല്ലക്കുറിച്ചി കോടതിയില്‍ പൊലീസ് ഹാജരാക്കി. കേസില്‍ ഉള്‍പ്പട്ട മറ്റ് നാല് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം കൊല്ലപ്പെട്ട അറുമുഖം കൊലക്കേസ് ഉള്‍പ്പടെയുള്ളതില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.