കാത്തിരിപ്പിന് വിരാമമിട്ട് 'ഫൈറ്റര്‍' ടീസര്‍ റിലീസ് ചെയ്‌തു. ഹൃത്വിക് റോഷനും ദീപിക പദുക്കോണും (Hrithik Roshan and Deepika Padukone) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഫൈറ്ററു'ടെ അത്യുഗ്രന്‍ ടീസറാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.' 'പഠാന്‍' സംവിധായകന്‍ സിദ്ധാർത്ഥ് ആനന്ദ് (Pathaan director Siddharth Anand) ആണ് സിനിമയുടെ സംവിധാനം.
- " class="align-text-top noRightClick twitterSection" data="">
അത്യുഗ്രന്‍ ഏരിയല്‍ സീക്വന്‍സുകളാല്‍ സമ്പന്നമാണ് 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ഫൈറ്റര്‍' ടീസര്‍. എന്നാല്‍ ഒരു ഡയലോഗ് പോലുമില്ലാതെയാണ് നിര്‍മാതാക്കള്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. 'ഞങ്ങളെ കണ്ടെത്താൻ? നീ നല്ലവന്‍ ആയിരിക്കണം. ഞങ്ങളെ പിടിക്കാൻ? നിങ്ങൾ വേഗത്തിലായിരിക്കണം. ഞങ്ങളെ അടിക്കാൻ? നീ തമാശ പറയുകയായിരിക്കണം!' -എന്നീ വാചകങ്ങള്‍ ടീസറില്‍ പരാമര്‍ശിക്കുന്നുണ്ട്.
Also Read: വാര്‍ 2: ഹൃത്വിക് റോഷന്‍ ജൂനിയർ എൻടിആര്‍ ചിത്രത്തിന്‍റെ റിലീസ് തീയതി
ജീവന്‍ മരണ ഏരിയൽ സീക്വൻസുകളാൽ നിറഞ്ഞ ടീസറില്‍, ആകാശത്ത് തങ്ങളുടെ എതിരാളികൾക്കെതിരെ ആവേശകരമായ പോരാട്ടങ്ങളിൽ ഏർപ്പെടുന്ന ഹൃത്വിക് റോഷനെയും ദീപിക പദുക്കോണിനെയുമാണ് കാണാനാവുക. വന്ദേമാതരത്തിന്‍റെ ഒരു നേര്‍കാഴ്‌ചയും ടീസറില്‍ കാണാം. കയ്യിൽ ത്രിവർണ്ണ പതാകയുമായി ഒരു യുദ്ധ വിമാനത്തിൽ നിന്നും ഉയർന്നു വരുന്ന ഹൃത്വിക് റോഷന്‍റെ ഷോട്ട്, ആഴത്തിലുള്ള ദേശ സ്നേഹ വികാരങ്ങൾ ഉണർത്തുന്നു.
മാർഫ്‌ളിക്‌സിന്‍റെ (Marflix) ബാനറിലാണ് സിനിമയുടെ നിര്‍മാണം. ഫൈറ്റർ ടീസർ റിലീസിന് മുമ്പ് നിര്‍മാതാക്കളായ മാര്‍ഫ്‌ളിക്‌സ് ഒരു നിഗൂഢമായ സന്ദേശം പുറത്തുവിട്ടിരുന്നു. ടീസര്‍ റിലീസിനെ കുറിച്ചുള്ള സൂചന നല്‍കുന്നതായിരുന്നു മാര്‍ഫ്‌ളിക്‌സിന്‍റെ സന്ദേശം.
അതേസമയം സിദ്ധാർത്ഥുമായുള്ള ഹൃത്വിക്കിന്‍റെ മൂന്നാമത്തെ സഹകരണമാണ് 'ഫൈറ്റർ'. 'ബാംഗ് ബാംഗ്', 'വാർ' എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റ് ചിത്രങ്ങള്‍. അതേസമയം ദീപികയും ഹൃത്വിക്കും ഇതാദ്യമായാണ് 'ഫൈറ്ററി'ലൂടെ ഒന്നിക്കുന്നത്.
സ്ക്വാഡ്രോൺ ലീഡർ ഷംഷേർ പഠാനിയ (പാഠി) എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് റോഷൻ അവതരിപ്പിക്കുക. സ്ക്വാഡ്രോൺ ലീഡർ മിനൽ റാത്തോഡ് (മിന്നി) എന്ന കഥാപാത്രത്തെ ദീപിക പദുക്കോണും അവതരിപ്പിക്കും. ഗ്രൂപ്പ് ക്യാപ്റ്റൻ കമാൻഡിംഗ് ഓഫീസര്‍ രാകേഷ് ജയ് സിംഗ് (റോക്കി) ആയി അനിൽ കപൂറും വേഷമിടും.
2021ലായിരുന്നു സിനിമയുടെ പ്രഖ്യാപനം. ഈ വര്‍ഷം നവംബറിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് 2024 ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.
അതേസമയം മോഹന്‍ലാലിന്‍റെ വരാനിരിക്കുന്ന പാൻ-ഇന്ത്യന്‍ ചിത്രം 'മലൈക്കോട്ടൈ വാലിബനു'മായി 'ഫൈറ്റര്‍' ബോക്‌സ് ഓഫീസിൽ കൊമ്പുകോർക്കും. 'മലൈക്കോട്ടൈ വാലിബനും' (Malaikottai Vaaliban) ഇതേ ദിവസമാണ് റിലീസിനെത്തുന്നത്. റിപ്പബ്ലിക് ദിന അവധിയില്‍ ഇരുചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ മികച്ച ഓപ്പണിംഗ് കലക്ഷന്‍ നേടുമെന്നാണ് സൂചന.