ETV Bharat / bharat

'ഇന്ത്യയില്ലാതെ എന്ത് ഫുട്‌ബോള്‍ ലോകകപ്പ്' ; ഖത്തര്‍ ലോകകപ്പിന് എത്തുന്നവര്‍ക്ക് മാംസം വിളമ്പുന്നത് കൊല്‍ക്കത്ത - ആട്ടിറച്ചി

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഭാഗമാകാന്‍ എത്തുന്നവര്‍ക്ക് കഴിക്കാനുള്ള മാംസം ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്ന്

FIFA  World Cup  Qatar  Kolkata  Bengal  World cup is relishing with the meat  meat export  ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ  മാംസം  ഇന്ത്യ  ഇന്ത്യയില്ലാതെ  ഫുട്‌ബോള്‍ ലോകകപ്പ്  ഫുട്‌ബോള്‍  ലോകകപ്പ്  ഖത്തര്‍  കൊല്‍ക്കത്ത  ആട്ടിറച്ചി  ഹരിംഘട്ട
'ഇന്ത്യയില്ലാതെ' എന്ത് ഫുട്‌ബോള്‍ ലോകകപ്പ്! ; ഖത്തര്‍ ലോകകപ്പിനായെത്തുന്നവര്‍ക്ക് മാംസം വിളമ്പുന്നത് കൊല്‍ക്കത്ത
author img

By

Published : Nov 4, 2022, 4:20 PM IST

കൊല്‍ക്കത്ത: ലോകകപ്പ് മത്സരങ്ങള്‍ക്കായി പന്തുരുളുന്നത് ഖത്തറിലാണെങ്കിലും ആരവം ഇങ്ങ് കൊല്‍ക്കത്തയിലാണ്. ലോകകപ്പിന്‍റെ യോഗ്യതാമത്സരങ്ങളില്‍ പോലും ഇന്ത്യ ഇല്ലാതിരുന്നുവെങ്കിലും രാജ്യത്തെ മറ്റൊരു രീതിയില്‍ പ്രതിനിധീകരിക്കുന്നത് ബംഗാളാണ്. അതായത് ലോകകപ്പിന്‍റെ ഭാഗമായി ഖത്തറിലെത്തുന്ന ഭൂരിഭാഗം ആളുകള്‍ക്കും മാംസം വിളമ്പിക്കൊണ്ടാണ് കൊല്‍ക്കത്ത ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

'ഇന്ത്യയില്ലാതെ' എന്ത് ഫുട്‌ബോള്‍ ലോകകപ്പ്! ; ഖത്തര്‍ ലോകകപ്പിനായെത്തുന്നവര്‍ക്ക് മാംസം വിളമ്പുന്നത് കൊല്‍ക്കത്ത

ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ ഈറ്റില്ലമായ കൊല്‍ക്കത്തയ്‌ക്ക് ഇത്തവണ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ പിടിപ്പത് പണിയാണുള്ളത്. ഫുട്‌ബോള്‍ എന്ന കായിക വിനോദത്തിനൊപ്പം കച്ചവടത്തിലും ശ്രദ്ധ ചെലുത്തുന്ന കൊല്‍ക്കത്ത ലോകകപ്പ് നഗരത്തിലെത്തുക മാംസ വിതരണക്കാരുടെ കുപ്പായത്തിലാണ്. ഇതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പശ്ചിമ ബംഗാള്‍ കന്നുകാലി വികസന കോര്‍പറേഷനാണ് ഖത്തറിലേക്ക് മാംസം കയറ്റുമതി ചെയ്യുന്നത്. മാംസം വിദേശത്തേക്ക് കയറ്റി അയക്കുന്നതിനായുള്ള നിയമാനുമതി കേന്ദ്രത്തില്‍ നിന്നും ബംഗാളിന് ലഭിച്ചിട്ടുമുണ്ട്.

ഹരിംഘട്ടയില്‍ നിന്നുള്ള മാംസമാണ് കൂടുതലായും കയറ്റുമതി ചെയ്യുന്നതെന്ന് അറിയിക്കുന്നുവെങ്കിലും ഇതിന്‍റെ അളവോ നിരക്കോ അധികൃതര്‍ വ്യക്തമാക്കുന്നില്ല. ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യ ഇല്ലായിരിക്കാം, എന്നാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് മാംസമില്ലാതെ മുന്നോട്ടുപോകാനാകില്ല എന്നും അധികൃതര്‍ പറയുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ലോകകപ്പിന്‍റെ ഭാഗമായുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചപ്പോള്‍ 24,000ത്തിലധികം ടിക്കറ്റുകളാണ് ഇന്ത്യക്കാര്‍ നിമിഷനേരം കൊണ്ട് സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ ലോകകപ്പിനായി ദോഹയില്‍ തങ്ങുന്ന ദശലക്ഷക്കണക്കിന് ആളുകളും മാംസത്തിന്‍റെ ഉപയോഗത്തിലും ഈ തള്ളിക്കയറ്റം നടത്തുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

ഇന്നലെ മാത്രം ആയിരം കിലോയിലധികം ആട്ടിറച്ചിയാണ് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് കയറ്റുമതി ചെയ്‌തത്. എന്നാല്‍ ഖത്തര്‍ ആവശ്യപ്പെടുന്നതനുസരിച്ചാണ് മാംസം വിതരണം ചെയ്യുന്നത്. അതേസമയം ഇന്ത്യയെ കൂടാതെ മിഡില്‍ ഈസ്‌റ്റിലെ ചില രാജ്യങ്ങളും ഖത്തറിലേക്ക് മാംസം കയറ്റുമതി ചെയ്യുന്നുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.