കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ മലയാളി വിദ്യാര്‍ഥിയെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അര്‍ധ നഗ്നനാക്കി ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. 10 കൂടുതല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
മർദ്ദനത്തിന് ശേഷം വിദ്യാർഥിയുടെ ഐ ഫോൺ കവർന്നതായും ആക്ഷേപമുണ്ട്. മർദനത്തിന് ശേഷം വിദ്യാർഥി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. പൊതു സ്ഥലത്ത് വച്ചാണ് ആക്രമണം നടന്നത്. അതിനാല്‍ പരാതിയില്ലെന്നാണ് കോളജ് അധികൃതരുടെ നിലപാട്. സംഭവത്തില്‍ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.
Also Read: കുരുക്ക് മുറുകുന്നുവോ?! ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള കാർ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്