അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ 24,363 ഗര്‍ഭഛിദ്ര കിറ്റുകള്‍ അനധികൃതമായി കൈവശം വച്ച കേസില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 1.5 ലക്ഷം രൂപ വിലവരുന്ന നര്‍ക്കോടിക് ആന്‍റ് സൈക്കോട്രോപിക് വിഭാഗത്തില്‍ വരുന്ന മരുന്നുകളാണ് ഭക്ഷ്യ, മരുന്ന് നിയന്ത്രണ വിഭാഗം പിടിച്ചെടുത്തത്. കേസില്‍ ഉള്‍പ്പെട്ടവരെ സൂറത്ത്, അഹമ്മദാബാദ് തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അറസ്റ്റ്‌ചെയ്തത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിട്ടായിരുന്നു അറസ്റ്റ്.
അറസ്റ്റിലായ ഏഴ് പേര്‍ക്കെതിരെ ഡ്രഗ് ആന്‍റ് കോസ്‌മെറ്റിക് ആക്റ്റ് പ്രകാരവും ഒരാള്‍ക്കെതരേ നര്‍ക്കോടിക് ഡ്രഗ് ആക്റ്റ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇതിനു പുറമെ ഇവരില്‍ നിന്ന് 3 ലക്ഷം ഓക്‌സിടോകിനും കണ്ടെടുത്തു. മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്നന്‍സി ആക്റ്റ് പ്രകാരം ഇത്തരം മരുന്നുകള്‍ ഗൈനക്കോളജിസ്റ്റിന്‍റെ കുറിപ്പനുസരിച്ചു മാത്രമേ വിറ്റഴിക്കാവൂ.
Read Also............മലപ്പുറത്ത് മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍
പ്രതിയായ അഹമ്മദാബാദിലെ പിന്‍ടു ഷാ മറ്റ് പ്രതികളായ വിനോദ് മഹേശ്വരിയില്‍ നിന്നും ലോകേഷ് മഹേശ്വരിയില്‍നിന്നുമാണ് മരുന്നുകള്‍ വാങ്ങിയിരുന്നത്. ഇത് അവര്‍ പിന്നീട് ഡോക്ടറുടെ കുറിപ്പില്ലാതെ വിറ്റഴിക്കും. സൂറത്തിലെ ജാവേരി സന്‍ഗാലയില്‍ നിന്നാണ് ഇവര്‍ക്ക് കിറ്റ് ലഭിച്ചിരുന്നതെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
സൂറത്തിലേക്ക് മരുന്ന് അയക്കുന്ന രാജേഷ് യാദവിനെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലയ് വോറ, വിപുല്‍ പട്ടേല്‍, മൊനിഷ പന്‍ചല്‍ തുടങ്ങിയവരും അറസ്റ്റിലായി. ലാബലുകളില്ലാതെ നിരവധി മയക്കുമരുന്നടക്കമുള്ളവ കൈവശം വച്ച തുഷാര്‍ താക്കൂറാണ് അറസ്റ്റിലായ എട്ടാമത്തെയാള്‍.