ETV Bharat / bharat

'രാജ്യദ്രോഹി'യാക്കി ഭരണകൂട വേട്ട, നീതി നിഷേധിച്ച് പീഡനം ; സ്റ്റാന്‍ നേരിട്ടത് ക്രൂരപര്‍വം - ഫാദർ സ്റ്റാൻ സ്വാമി

2020 ഒക്‌ടോബർ എട്ടിനാണ് എൽഗാർ പരിഷദ് കേസില്‍ സ്റ്റാന്‍ സ്വാമിയെ എൻ‌ഐ‌എ അറസ്റ്റ് ചെയ്യുന്നത്.

stan swamy  father stan swamy profile  father stan swamy  സ്റ്റാൻ സ്വാമി  ഫാദർ സ്റ്റാൻ സ്വാമി  സ്റ്റാൻ ലൂർദ് സ്വാമി
ഭരണകൂട ഭീകരതയുടെ ഇര, സ്റ്റാൻ സ്വാമി
author img

By

Published : Jul 5, 2021, 8:04 PM IST

Updated : Jul 5, 2021, 8:29 PM IST

ക്രൂരമായ ഭരണകൂട ഭീകരതയ്ക്കും നീതിനിഷേധത്തിനും ഇരയായാണ് സ്റ്റാന്‍ ലൂർദ് സ്വാമി എന്ന സ്റ്റാൻ സ്വാമി വിടവാങ്ങിയത്. അവശവിഭാഗങ്ങള്‍ക്കുവേണ്ടി അഹോരാത്രം ശബ്ദിച്ച ആ മനുഷ്യസ്നേഹി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് രാജ്യദ്രോഹം ചുമത്തപ്പെട്ട് വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് 84-ാം വയസിൽ മരണത്തിന് കീഴടങ്ങിയത്.

ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. കൊവിഡ് ബാധിതനായ അദ്ദേഹത്തെ 2021 മെയ്‌ 29നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്‌ച പുലർച്ചെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധ, പാർക്കിൻസൺസ് രോഗം, കൊവിഡാനന്തര പ്രശ്‌നങ്ങൾ എന്നിവയാണ് മരണകാരണം.

ഇന്ന് (2021 ജൂലൈ 5) സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് രാജ്യ മനസ്സാക്ഷിയെ നടുക്കുന്ന മരണവാർത്ത എത്തിയത്.

വിദ്യാര്‍ഥി നാള്‍ മുതലേ പോരാളി

1937 ഏപ്രിൽ 26ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലായിരുന്നു ജനനം. ഫിലിപ്പൈൻസിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. പഠന കാലയളവിലേ ഭരണകൂട തിന്മകൾക്കെതിരായ പ്രതിഷേധങ്ങളില്‍ അദ്ദേഹത്തിന്‍റെ തീക്ഷ്ണ സാന്നിധ്യമുണ്ടായിരുന്നു.

അക്കാലത്ത് ബ്രസീലിയൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ഹെൾഡർ കാമറയുമായി അദ്ദേഹം ചങ്ങാത്തത്തിലായി. അങ്ങനെയാണ് സാമൂഹ്യ സേവനത്തിലേക്കെത്തുന്നത്.

ജയിലിലടയ്ക്കപ്പെട്ടത് ഇങ്ങനെ

2020 ഒക്‌ടോബർ എട്ടിനാണ് എൽഗാർ പരിഷദ് കേസുമായി ബന്ധപ്പെട്ട് സ്വാമിയെ എൻ‌ഐ‌എ അറസ്റ്റ് ചെയ്‌തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു നടപടി. 2018ൽ ഭീമ കൊറേഗാവ് കലാപത്തില്‍ പങ്കുണ്ടെന്നും നിയമ വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നും ആരോപിച്ചായിരുന്നു കേസ്.

മാവോയിസ്റ്റുകളായി മുദ്രകുത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട മൂവായിരത്തോളം പുരുഷന്മാരുടെയും സ്‌ത്രീകളുടെയും മോചനത്തിനായി സ്റ്റാൻ സ്വാമിയും സുധ ഭരദ്വാജും ചേർന്ന് പേർസിക്യൂട്ടഡ് പ്രിസണേഴ്‌സ് സോളിഡാരിറ്റി കമ്മിറ്റി രൂപീകരിച്ചു.

ഇത് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ അദ്ദേഹത്തില്‍ മാവോയിസ്റ്റ് ബന്ധം ചാര്‍ത്തിയത്. പൂനെ പൊലീസ് അന്വേഷിച്ചിരുന്ന കേസ് എൻഐഎയ്‌ക്ക് കൈമാറുകയായിരുന്നു.

ജാർഖണ്ഡിലെ ആദിവാസി ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സ്വാമിയെ റാഞ്ചിയിലെ വീട്ടിലെത്തിയാണ് എൻഐഎ അറസ്റ്റ് ചെയ്‌തത്. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലാകുന്ന 16 -മത്തെ ആക്ടിവിസ്‌റ്റായിരുന്നു സ്റ്റാൻ സ്വാമി.

ഭീകരവാദം ചുമത്തിയ കേസില്‍ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഇദ്ദേഹമാണ്. വാറണ്ട് പോലും കാണിക്കാതെയാണ് അന്വേഷണ സംഘം അദ്ദേഹത്തെ കൊണ്ടുപോയതെന്ന് സ്വാമിയുടെ സഹപ്രവർത്തകർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.

ഭീമ കൊറേഗാവ് കേസ്

2017 ഡിസംബര്‍ 31 ന് മഹാരാഷ്ട്രയിലെ ഷാനിവാര്‍ വാദയില്‍ എല്‍ഗാര്‍ പരിഷത്ത് പരിപാടി സംഘടിപ്പിക്കുന്നു. 2018 ജനുവരി 1 ന് ഭീമ കൊറേഗാവില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് ഈ പരിപാടിയെ തുടര്‍ന്നാണെന്നായിരുന്നു പൊലീസിന്‍റെ വാദം. ഈ പരിപാടിയുടെ ഭാഗമായ ആക്ടിവിസ്റ്റുകലാണ് കലാപത്തിന് ഗൂഢാലോചന നടത്തിയതെന്നും പൊലീസ് ആരോപിച്ചു.

മഹാരാഷ്ട്രയില്‍ ദളിതുകള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് മറാത്ത സാമ്രാജ്യത്തിലെ പേഷ്വായ്ക്കെതിരെ നേടിയെ യുദ്ധവിജയത്തിന്‍റെ 200ാം വാര്‍ഷിക ആഘോഷ വേളയില്‍ കലാപം ഉണ്ടായതാണ് കേസിന് ആസ്പദമായത്. പൂനെ പൊലീസ് അന്വേഷിച്ചിരുന്ന കേസ് 2020 ജനുവരിയില്‍ എന്‍ഐഎ ഏറ്റെടുത്തു.

അറസ്റ്റിനെതിരെ രോഷം അണപൊട്ടി

സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ അരങ്ങേറി. മത സംഘടനകളും ന്യൂനപക്ഷ സംഘടകളും പ്രക്ഷോഭരംഗത്തിറങ്ങി. 2020 ഒക്‌ടോബർ 21ന് നടന്ന പ്രതിഷേധത്തിന് ശശി തരൂർ, സീതാറാം യെച്ചൂരി, ഡി. രാജ, സുപ്രിയ സുലെ, കനിമൊഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രെസ്, സാമൂഹ്യ പ്രവർത്തകരായ ദയാമണി ബാർല, രൂപാലി ജാദവ്, അഭിഭാഷകൻ മിഹിർ ദേശായി എന്നിവരും അദ്ദേഹത്തിന്‍റെ മോചനം ആവശ്യപ്പെട്ട് അണിനിരന്നു.

ബോംബെ ഹൈക്കോടതിയുടെ ഇടപെടൽ

ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2020 ഒക്‌ടോബർ 23ന് ഇടക്കാല ജാമ്യം ആവശ്യപ്പെട്ടെങ്കിലും പ്രത്യേക എൻഐഎ കോടതി നിഷേധിച്ചു. നവംബറില്‍ സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷയും നിരാകരിക്കപ്പെട്ടു.

2021 മെയ് 28ന് ബോംബെ ഹൈക്കോടതി ഇടപെട്ട് മഹാരാഷ്‌ട്ര സർക്കാരിനോട് 15 ദിവസത്തേക്ക് സ്വാമിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചു.

അപ്പോഴേക്കും അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെ മോശമായിരുന്നു. തുടർന്ന് ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ജയിലിൽ വച്ച് പലതവണ ആരോഗ്യനില വഷളാവുകയും ശസ്‌ത്രക്രിയകൾ അനിവാര്യമാവുകയും ചെയ്‌തു. അദ്ദേഹത്തിന് കേള്‍വി ശക്തി പൂര്‍ണമായി നഷ്ടപ്പെടുകയും ചെയ്തു.

Last Updated : Jul 5, 2021, 8:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.