ETV Bharat / bharat

പരിക്കേറ്റ മോഹനെ പിന്നിലിരുത്തി ജ്യോതി അന്ന് താണ്ടിയത് 1200 കി.മീ, ഒടുവില്‍ അച്ഛന്‍ വിടവാങ്ങി - ജ്യോതി കുമാരി അച്ഛൻ മരണം വാർത്ത

വെറും ആറ് ദിവസം കൊണ്ട് 1200 കിലോമീറ്റർ സൈക്കിളില്‍ താണ്ടിയാണ് ജ്യോതികുമാരി അച്ഛനെ നാട്ടിലെത്തിച്ചത്.

Darbhanga news  Cycle Girl Jyoti news  Cycle Girl Jyoti father died latest news  father of Cycle Girl Jyoti died  Mohan Paswan death news  സൈക്കിൾ ചവിട്ടി ലോകശ്രദ്ധ വാർത്ത  സൈക്കിൾ ചവിട്ടി ജ്യോതി കുമാരി വാർത്ത  ജ്യോതി കുമാരി അച്ഛൻ മരണം വാർത്ത  മോഹൻ പാസ്വാൻ ജ്യോതി കുമാരി വാർത്ത
ജ്യോതി കുമാരിയുടെ അച്ഛൻ
author img

By

Published : May 31, 2021, 6:09 PM IST

പട്‌ന : കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണില്‍ രാജ്യശ്രദ്ധയാകര്‍ഷിച്ച എട്ടാം ക്ലാസുകാരി ജ്യോതികുമാരിയുടെ അച്ഛന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മോഹന്‍ പാസ്വാന്‍റെ വിയോഗം. കാൽമുട്ടിന് പരിക്കേറ്റ അച്ഛനെ പിൻസീറ്റിലിരുത്തി 1200 കിലോമീറ്റർ ജ്യോതി സൈക്കിൾ ചവിട്ടി അച്ഛനെ ഗ്രാമത്തിലെത്തിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ബിഹാറിലെ ദുർഭംഗയിലേക്കായിരുന്നു യാത്ര. കയ്യിലുള്ള സമ്പാദ്യം സ്വരുക്കൂട്ടിയാണ് എട്ടാം ക്ലാസുകാരി ജ്യോതി കുമാരി സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങിയത്.

ഡൽഹിയിൽ ഓട്ടോ തൊഴിലാളിയായിരുന്ന മോഹൻ പാസ്വാന് ലോക്ക്‌ ഡൗണിന് തൊട്ടുമുമ്പ് അപകടം സംഭവിക്കുകയായിരുന്നു. പിന്നീട് ഓട്ടോറിക്ഷ തിരികെ നല്‍കാൻ മുതലാളി സമ്മർദം ചെലുത്തിയതോടെ അച്ഛനെ നാട്ടിലെത്തിക്കണമെന്നതായി ജ്യോതിയുടെ ലക്ഷ്യം. കയ്യിലുണ്ടായിരുന്ന തുകയെല്ലാം ചേര്‍ത്തുവച്ച് സൈക്കിൾ വാങ്ങി അച്ഛനെ പുറകിലിരുത്തി ആറ് ദിവസം കൊണ്ട് അവൾ സ്വദേശത്ത് എത്തി. വഴിയിൽ സുമനസ്സുകൾ നൽകിയ ഭക്ഷണംകൊണ്ട് വിശപ്പടക്കി. ജ്യോതിയുടെയും അച്ഛന്‍റെയും യാത്രാമധ്യേ ഒരാൾ ട്വിറ്ററിലിട്ട ചിത്രത്തിലൂടെ അമേരിക്കൻ പ്രസിഡന്‍റായിരുന്ന ഡൊണാൾഡ് ട്രംപിന്‍റെ മകൾ ഇവാങ്ക ട്രംപ് അടക്കം അഭിനന്ദിക്കുകയും ചെയ്തു.

More Read: ജ്യോതികുമാരിയെ ക്ഷണിച്ച് സൈക്ലിങ് സിഎഫ്‌ഐ

സൈക്കിളിന്‍റെ പെടലിയിൽ ആ പതിനഞ്ച് വയസുകാരി വച്ച ഉറച്ച കാലുകൾക്ക് ദേശീയ സൈക്ലിങ് ഫെഡറേഷന്‍ ഉൾപ്പെടെയുള്ളവർ അംഗീകാരവുമായി എത്തിയിരുന്നു. ട്രയൽസിൽ കഴിവ് തെളിയിച്ചാൽ ദേശീയ സൈക്ലിങ് അക്കാദമിയിൽ വിദഗ്‌ധ പരിശീലനം നൽകാമെന്നാണ് സിഎഫ്ഐ അറിയിച്ചത്. എന്നാൽ, ജ്യോതി കുമാരി ഇത് നിരസിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.