ETV Bharat / bharat

ഭാര്യ മദ്യപിക്കാൻ പണം കൊടുത്തില്ല; പിതാവ് മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി - ഹതി ഗ്രാമം

ഉത്തർപ്രദേശിലെ ഝാൻസിയിലാണ് മദ്യപിക്കാൻ പണം നൽകാത്തിനെ തുടർന്ന് പിതാവ് മകളെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞത്.

UTTAR PRADESH  JHANSI  FATHER THROWS DAUGHTER  WELL  മകളെ കിണറ്റിലെറിഞ്ഞ്  കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി  പിതാവ് മകളെ കൊലപ്പെടുത്തി  ഝാൻസി  ഉത്തർ പ്രദേശ്  ഖേംചന്ദ്  മൃതദേഹം  പൊലീസ്  ഹതി ഗ്രാമം  hathi village
ഭാര്യ മദ്യപിക്കാൻ പണം കൊടുത്തില്ല; പിതാവ് മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി
author img

By

Published : Sep 3, 2022, 12:15 PM IST

ഝാൻസി (ഉത്തർപ്രദേശ്): ഉത്തർപ്രദേശിൽ പിതാവ് ഒരു വയസുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. ഝാൻസിയിലെ ഹതി ഗ്രാമത്തിൽ ഇന്നലെയാണ്(02.09.2022) നടുക്കുന്ന ഈ ക്രൂരകൃത്യം നടന്നത്. മദ്യപിക്കാൻ പണം നൽകാത്തിനെ തുടർന്ന് പിതാവ് ഖേംചന്ദ് കുട്ടിയെ കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.

സ്ഥിരമായി മദ്യപിക്കുന്ന ആളാണ് ഖേംചന്ദ്. കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ ഇയാൾ ഭാര്യയോട് പണം ചോദിച്ചു. എന്നാൽ ഭാര്യ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ക്ഷുഭിതനായ ഖേംചന്ദ് കുട്ടിയെ കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്.

കുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞ ശേഷം സംഭവസ്ഥലത്ത് നിന്നും ഇയാൾ ഓടിപ്പോയി. കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി അയച്ചു. പിതാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.