ETV Bharat / bharat

Father Killed Son റിമോട്ടിനെച്ചൊല്ലി കലഹിച്ച മക്കൾക്കുനേരെ പിതാവ് കത്രികയെറിഞ്ഞു; ഏറുകൊണ്ട മൂത്ത മകന് ദാരുണാന്ത്യം - Minor Boy Killed By Father

Minor Boy Killed By Father : രണ്ട് മക്കൾ ടിവി റിമോട്ടിനെച്ചൊല്ലി വഴക്കുണ്ടാക്കുന്നത് കണ്ട് ക്രോധാകുലനായാണ് പിതാവ് അവർക്ക് നേരെ കത്രികയെറിഞ്ഞത്. ഏറുകൊണ്ട മൂത്ത മകനാണ് മരിച്ചത്.

Etv Bharat Father Killed Son by Throwing Scissors  Father Threw Scissors  Chitradurga Murder  Molakalmuru Murder  Molakalmuru Laxmana Babu  പിതാവ് കത്രികയെറിഞ്ഞു കൊന്നു  പിതാവ് മകനെ കൊന്നു  കത്രിക എറിഞ്ഞ് കൊന്നു
Father Killed Son by Throwing Scissors in Chitradurga
author img

By ETV Bharat Kerala Team

Published : Oct 16, 2023, 10:53 PM IST

ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ (Chitradurga) കുപിതനായ പിതാവ് എറിഞ്ഞ കത്രിക കൊണ്ട് മകന് ദാരുണാന്ത്യം. ഞായറാഴ്‌ച വൈകിട്ട് ചിത്രദുർഗയിലെ മൊളകാൽമുരു (Molakalmuru) നഗരത്തിലാണ് സംഭവം (Father Killed Son by Throwing Scissors in Chitradurga). മൊളകാൽമുരു സ്വദേശിയായ ലക്ഷ്‌മണ ബാബുവാണ് തന്‍റെ മകനെ കത്രികയെറിഞ്ഞ് കൊലപ്പെടുത്തിയത്. രണ്ട് മക്കൾ ടിവി റിമോട്ടിനെച്ചൊല്ലി വഴക്കുണ്ടാക്കുന്നത് കണ്ട് ക്രോധാകുലനായാണ് ലക്ഷ്‌മണ അവർക്ക് നേരെ കത്രികയെറിഞ്ഞത്. ഏറുകൊണ്ട മൂത്ത മകൻ ചന്ദ്രശേഖർ (16) ആണ് മരിച്ചത്.

ലക്ഷ്‌മണ ബാബുവിന്‍റെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ വീട്ടിൽ ടിവി കാണുന്നതിനിടെ ടിവി റിമോട്ടിനെ ചൊല്ലി വഴക്കിടുകയായിരുന്നുവെന്ന് മൊളകാൽമുരു സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടികൾ ടിവി റിമോട്ടിനെ ചൊല്ലി വഴക്കിടുന്നതിനിടെ, വീട്ടിലുണ്ടായിരുന്ന പിതാവ് ലക്ഷ്‌മണ ബാബു പ്രകോപിതനായി മൂത്തമകന്‍റെ നേരെ കത്രിക എറിഞ്ഞു. തൽഫലമായി കുട്ടിയുടെ ചെവിക്ക് ഗുരുതരമായി പരിക്കേൽക്കുകയും അമിതമായ രക്തസ്രാവം മൂലം മരിക്കുകയുമായിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

പക്ഷാഘാതത്തെത്തുടർന്ന് ഏറെനാളായി വീട്ടിൽ തന്നെ കഴിയുകയായിരുന്നു ലക്ഷ്‌മണ ബാബു. ഇയാൾക്കെതിരെ മൊളകാൽമുരു പൊലീസ് സ്റ്റേഷനിൽ കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Also Read: College Student Gangraped in Karnataka: 21കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാൾ അറസ്റ്റിൽ, മൂന്ന് പേർക്കായി തെരച്ചിൽ

പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു: ഇന്ന് ബിഹാറിലെ വൈശാലിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു (Two criminals killed in encounter in Vaishali). പൊലീസ് കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തി മൂന്ന് മണിക്കൂറിനുള്ളിലാണ് പ്രതികൾ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

സത്യപ്രകാശ്, ബിട്ടു എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനെ തുടർന്ന് പൊലീസ് വെടിയേറ്റ് പരിക്കേറ്റ രണ്ട് കുറ്റവാളികളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. രണ്ട് പ്രതികളെയും പിടികൂടിയ ശേഷം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. അതിനിടെ, ദേശീയ പാതയിൽ സരായ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രതികൾ പൊലീസ് വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ പൊലീസ് വെടിവെക്കുകയായിരുന്നു (Vaishali police encountered two criminals who killed a constable).

Also Read: Girl Suicide After Neighbours Attempted To Rape: ബലാത്സംഗ ശ്രമവും ഭീഷണിയും; യുപിയില്‍ 19കാരി ജീവനൊടുക്കി, അയല്‍വാസികള്‍ക്കെതിരെ കേസ്

പ്രതികൾ രണ്ട് പേരും ഗയ ജില്ലയില്‍ നിന്നുള്ളവരാണെന്ന് വൈശാലി സദർ എസ്‌ഡിപിഒ ഓം പ്രകാശ് പറഞ്ഞു. വൈശാലിയിലെ യൂക്കോ ബാങ്ക് ശാഖയിലെ കവർച്ച തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ട് കോൺസ്റ്റബിളുമാർക്കാണ് വെടിയേറ്റത്. ഒരാൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മറ്റൊരാളുടെ നില ഗുരുതരമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.