ETV Bharat / bharat

ഭാര്യ ഭക്ഷണം വിളമ്പാൻ വൈകി: പ്രകോപിതനായ യുവാവ് 8 വയസുള്ള മകനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി - കൊലപാതകം

ജാർഖണ്ഡിൽ ഭാര്യയോടുള്ള ദേഷ്യത്തിന് പിതാവ് മകനെ കൊലപ്പെടുത്തി

father killed son  father cut child with an axe  wife delayed serving food  child killed by father  crime news  കോടാലി കൊണ്ട് വെട്ടി  അച്ഛൻ മകനെ കൊലപ്പെടുത്തി  പിതാവ് മകനെ കൊലപ്പെടുത്തി  കൊലപാതകം  മകനെ പിതാവ് കൊലപ്പെടുത്തി
കൊലപാതകം
author img

By

Published : May 24, 2023, 6:59 AM IST

റാഞ്ചി : ജാർഖണ്ഡിൽ പിതാവ് എട്ട് വയസുകാരനായ മകനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി. ഗിരിദിഹിലെ ബിർനി പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. ബരാദിഹ് സ്വദേശിയായ ദുലാർ യാദവാണ് ഭാര്യയോടുള്ള ദേഷ്യത്തിന് മകൻ സച്ചിൻ കുമാറിനെ കൊലപ്പെടുത്തിയത്.

കൂലിപ്പണിക്കാരനായ ദുലാര്‍ യാദവ് തിങ്കളാഴ്‌ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഭാര്യയോട് ഭക്ഷണം ചോദിച്ചു. എന്നാൽ ഭക്ഷണം വിളമ്പാൻ അൽപനേരം വൈകിയതിന് പ്രകോപിതനായ ദുലാർ ഭാര്യയുമായി വഴക്കിട്ടു. ഭാര്യയെ മർദിച്ചിട്ടും ദേഷ്യം അടങ്ങാത്തതിനെ തുടർന്ന് മകന്‍ സച്ചിൻ കുമാറിനെ കോടാലി കൊണ്ട് വെട്ടുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച് തന്നെ സച്ചിൽ മരണപ്പെട്ടു. ദുലാർ യാദവിന് രണ്ട് പെൺമക്കൾ കൂടിയുണ്ട്. മകനെ കൊലപ്പെടുത്തിയ കേസിൽ ദുലാർ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ : ദിവസങ്ങൾക്ക് മുൻപാണ് ഛത്തീസ്‌ഗഡിലെ സിംഗോഡയിൽ മാതാപിതാക്കളെയും മുത്തശ്ശിയേയും യുവാവ് കൊലപ്പെടുത്തിയത്. സിംഗോഡയിലെ പുട്‌ക ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. അധ്യാപക ദമ്പതികളുടെ മകനായ ഉദിത് ആണ് മാതാപിതാക്കളായ പ്രഭാത് ഭോയി, ജർണ ഭോയി, മുത്തശ്ശി സുലോചന എന്നിവരെ കൊലപ്പെടുത്തിയത്.

മാതാപിതാക്കളെയും മുത്തശ്ശിയേയും കാണുന്നില്ലെന്ന് പറഞ്ഞ് ഉദിത് തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മെയ് എട്ടിന് മാതാപിതാക്കളും മുത്തശ്ശിയും വൈദ്യചികിത്സക്കായി റായ്‌പൂരിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ലെന്നായിരുന്നു ഉദിത് പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് തെരച്ചിൽ ആരംഭിച്ചു.

എന്നാൽ, ഉദിത്തിന്‍റെ സഹോദരൻ അമിത് വീട്ടിലെത്തിയപ്പോൾ വീടിന്‍റെ പരിസരത്ത് ചോരപ്പാടുകൾ കാണുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന്‍റെ പിൻഭാഗത്ത് വിറക് കൂമ്പാരം കത്തിച്ചതായും കണ്ടെത്തി. വിറക് കൂമ്പാരത്തിനിടയിൽ നിന്ന് അസ്ഥികൾ ലഭിച്ചതിനെ തുടര്‍ന്ന് സംഭവം പൊലീസിൽ അറിയിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

പൊലീസ് പിടിയിലായ ഉദിത് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ആഢംബര ജീവിതം നയിക്കാൻ തൽപരനായിരുന്ന ഉദിത്തിന് പലപ്പോഴും പണം നൽകാൻ മാതാപിതാക്കൾ വിസമ്മതിച്ചു. ഇതിലുള്ള പകയാണ് സ്വന്തം മാതാപിതാക്കളുടെ തന്നെ കൊലപ്പെടുത്താൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Also Read : പ്രണയിച്ചയാൾ വിവാഹം കഴിച്ചത് മറ്റൊരു പെൺകുട്ടിയെ; യുവതി മുൻ കാമുകനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

മുൻ കാമുകനെ കൊലപ്പെടുത്തി യുവതി : ആന്ധ്രാപ്രദേശിൽ പ്രണയിച്ചയാൾ മറ്റൊരു വിവാഹം കഴിച്ചതിന് യുവതി മുൻ കാമുകനെ വെട്ടി കൊലപ്പെടുത്തിയിരുന്നു. കിഴക്കൻ ഗോദാവരി ജില്ലയിലെ ഒമ്മി നാഗശേഷുവാണ് കൊലപ്പെട്ടത്. വിവാഹിതരാകാം എന്ന ഉറപ്പിൽ ഇരുവരും പ്രണയത്തിലാകുകയും പിന്നീട് നാഗശേഷുവിന് സാമ്പത്തിക ബുദ്ധിമുട്ട് വന്ന സമയത്ത് യുവതി സ്വർണവും പണവും നൽകി സഹായിക്കുകയും ചെയ്‌തിരുന്നു.

ഒരു വർഷത്തിന് ശേഷം ഇയാൾ വിവാഹിതനായിരുന്നെന്ന വാർത്ത യുവതി അറിയുകയായിരുന്നു. ഇതേ തുടർന്ന് സ്വർണവും പണവും മടക്കി ചോദിച്ചപ്പോൾ യുവാവ് അവഗണിച്ചതാണ് കൊലപാതകത്തിന് കാരണമായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.