ETV Bharat / bharat

മദ്യ ലഹരിയില്‍ മകളെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി പിതാവ്; പ്രതിയെ കയ്യേറ്റം ചെയ്‌ത് നാട്ടുകാര്‍, കണ്ണില്‍ മുളക് പൊടി വിതറി

author img

By

Published : May 12, 2023, 1:04 PM IST

തെലങ്കാന പെദ്ദപ്പള്ളി മാന്താനി മണ്ഡലത്തിലെ ഭട്ടുപള്ളിയിലാണ് ക്രൂര കൃത്യം. മകളെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ എല്‍ഐസി ഏജന്‍റിനെയും വെട്ടി പരിക്കേല്‍പ്പിച്ചു

father killed his daughter with an ax  father killed his daughter  father killed his daughter in alcohol influence  മകളെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി പിതാവ്  പ്രതിയെ കയ്യേറ്റം ചെയ്‌ത് നാട്ടുകാര്‍
മകളെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി പിതാവ്

പെദ്ദപ്പള്ളി: മദ്യലഹരിയില്‍ പിതാവ് മകളെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി. തെലങ്കാന പെദ്ദപ്പള്ളി മാന്താനി മണ്ഡലത്തിലെ ഭട്ടുപള്ളിയിലാണ് സംഭവം. ഗുണ്ടല സദാനന്ദം ആണ് മകള്‍ 11 കാരി രജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ അതേ കോടാലി ഉപയോഗിച്ച് സമീപത്ത് കച്ചവടം ചെയ്യുന്ന എല്‍ഐസി ഏജന്‍റിനെയും ഇയാള്‍ ആക്രമിച്ചു. പരിക്കേറ്റ എല്‍ഐസി ഏജന്‍റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സദാനന്ദത്തിന്‍റെ ഭാര്യ ശ്രീലത ആറുമാസം മുമ്പ് ആത്മഹത്യ ചെയ്‌തതാണ്. ഭാര്യയുടെ മരണത്തിന് ശേഷം ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു. രജിതയെ കൂടാതെ സദാനന്ദത്തിന് ആന്‍ജി (20) എന്നൊരു മകന്‍ കൂടിയുണ്ട്. ഡ്രൈവറായി ജോലി ചെയ്യുന്ന ആന്‍ജി ആണ് കുടുംബം പുലര്‍ത്തുന്നത്.

ശ്രീലതയുടെ മരണ ശേഷം മദ്യപാനിയായ സദാനന്ദം എല്ലാവരുമായും വഴക്കിടുന്നതും പതിവായിരുന്നു. വീട്ടുകാര്‍ നിരവധി തവണ ഉപദേശിച്ചെങ്കിലും ഇയാളുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല. ഇന്നലെയാണ് ഇയാള്‍ മദ്യ ലഹരിയില്‍ മകളെ കൊലപ്പെടുത്തിയത്. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

മകളെ കൊലപ്പെടുത്തിയ ശേഷം സദാനന്ദ് എല്‍ഐസി ഏജന്‍റ് ആയ ദുപം ശ്രീനിവാസിനെയും ആക്രമിച്ചു. ശ്രീനിവാസിനും കഴുത്തിലാണ് വെട്ടേറ്റത്. ഇയാളെ ഉടന്‍ കരിംനഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ശ്രീനിവാസിന്‍റെ നില ഗുരുതരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇയാളുടെ കഴുത്തിനേറ്റ മുറിവില്‍ 12 തുന്നലുകള്‍ ഇട്ടതായും ഡോക്‌ടര്‍മാര്‍ പറഞ്ഞു.

അതേസമയം സദാനന്ദത്തിനെ നാട്ടുകാര്‍ ആക്രമിച്ചു. സ്‌ത്രീകള്‍ ഇയാളുടെ കണ്ണില്‍ മുളകു പൊടി വിതറി. ഇയാളുമായി പോയ പൊലീസ് വാഹനത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. സദാനന്ദം ഭാര്യയെ കൊലപ്പെടുത്തിയതാണ് എന്നാണ് നാട്ടുകാരുടെ ആരോപണം.

മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തന്‍റെ പേരിലാക്കണമെന്ന് സദാനന്ദം എല്‍ഐസി ഏജന്‍റ് ആയ ശ്രീനിവാസിനോട് ആവശ്യപ്പെട്ടിരുന്നു എന്നും ശ്രീനിവാസ് അത് നിരസിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കും ആക്രമണത്തിലേക്കും നയിച്ചത് എന്നും നാട്ടുകാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.