ETV Bharat / bharat

ഇതര ജാതിക്കാരനുമായി പ്രണയവിവാഹം ; ജീവിച്ചിരിക്കുന്ന മകൾക്ക് അന്ത്യകർമങ്ങൾ നടത്തി പിതാവ് - അന്ത്യകർമം നടത്തി

അന്യ ജാതിക്കാരനെ വിവാഹം ചെയ്‌തതിൽ മനംനൊന്ത് പിതാവ് ജീവിച്ചിരിക്കുന്ന മകളുടെ അന്ത്യകർമങ്ങൾ നടത്തുകയും പത്രിക അടിച്ച് വിരുന്ന് നടത്തുകയും ചെയ്‌തു

defiant love marriage  Father holds last rites for living daughter  last rites for living daughter  last rites  funeral  ജീവിച്ചിരിക്കുന്ന മകളുടെ അന്ത്യകർമങ്ങൾ നടത്തി  പ്രണയബന്ധത്തിൽ മനംനൊന്ത് അന്ത്യകർമം  സംസ്‌കാര ചടങ്ങുകൾ  അന്ത്യകർമം നടത്തി  മകളുടെ അന്ത്യകർമങ്ങൾ നടത്തി പിതാവ്
defiant love marriage
author img

By

Published : Jun 27, 2023, 4:33 PM IST

ഫിറോസാബാദ് : ഉത്തർപ്രദേശിൽ ജീവിച്ചിരിക്കുന്ന മകളുടെ അന്ത്യകർമങ്ങൾ നടത്തി പിതാവ്. മകളുടെ പ്രണയബന്ധത്തിൽ മനംനൊന്താണ് പിതാവ് ഹിന്ദു ആചാരപ്രകാരം മകളുടെ സംസ്‌കാര ചടങ്ങുകൾ നടത്തിയത്. ഇതിന് പുറമെ സംസ്‌കാര ചടങ്ങിനെ കുറിച്ചുള്ള വിവരം പത്രികയായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകുകയും ചെയ്‌തു.

ഫിറോസാബാദിവെ തുണ്ട്‌ല പ്രദേശത്തായിരുന്നു സംഭവം. വൈദ്യുതി വകുപ്പിലെ ജീവനക്കാരനായിരുന്നു യുവതിയുടെ പിതാവ്. അദ്ദേഹം അടുത്തിടെ ജോലിയിൽ നിന്ന് വിരമിക്കുകയും യുവതിയ്‌ക്ക് അധ്യാപികയായി ജോലി ലഭിക്കുകയും ചെയ്‌തിരുന്നു. ഈ അവസരത്തിലാണ് യുവതിയുടെ വിവാഹം നടത്താൻ പിതാവ് തീരുമാനിച്ചത്.

ഇതിനിടെ യുവതി അയൽവാസിയായ യുവാവുമായി പ്രണയബന്ധത്തിലാണെന്ന് പിതാവിനെ അറിയിച്ചു. എന്നാൽ ആ ബന്ധത്തിൽ നിന്ന് പിന്മാറാൻ പിതാവ് മകളെ നിർബന്ധിച്ചെങ്കിലും യുവതി തയ്യാറായില്ല. ഇരുവരും വ്യത്യസ്‌ത ജാതിയിൽ പെട്ടവരായിരുന്നു എന്നതാണ് യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർക്കാൻ പ്രധാന കാരണം. ശേഷം മെയ്‌ 20 ന് യുവതി ആൺ സുഹൃത്തിനൊപ്പം വീട് വിട്ടിറങ്ങുകയും അയാളെ വിവാഹം കഴിക്കുകയും ചെയ്‌തു.

also read : കുഴിമാടങ്ങളില്‍ കുഴി കുത്തി വെള്ളമൊഴിക്കും, അതിന് മുകളില്‍ കയറി പ്രാർഥിക്കും... മഴ പെയ്യാൻ നടത്തുന്ന വ്യത്യസ്തമായ ആചാരത്തെ കുറിച്ചറിയാം

തുടർന്ന് ഇവർ കുടുംബവുമായി അകന്ന് മാറി താമസിക്കുകയായിരുന്നു. ഇതിൽ മനംനൊന്ത പിതാവ് മകളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചതായി പറഞ്ഞ് അവർ മരിച്ചതായി കണക്കാക്കുകയായിരുന്നു. ഇതിന് പിന്നാലെ ക്ഷുഭിതനായ പിതാവ് കാസ്‌ഗഞ്ച് ജില്ലയിലെ സോറോണിലെത്തി മകളുടെ അന്ത്യകർമങ്ങൾ നടത്തി.

ശേഷം മകൾ മരിച്ചതായും ആത്മാവിന്‍റെ ശാന്തിക്കായി നടത്തുന്ന വിരുന്നിലും പിണ്ഡദാനത്തിവും പങ്കെടുക്കണമെന്നും എഴുതിയ അന്ത്യാഞ്‌ജലി പത്രിക ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കുകയും ചെയ്‌തു.

also read : പ്രധാനമന്ത്രിയുടെ പേര് പറയാൻ കഴിഞ്ഞില്ല ; കല്യാണപ്പിറ്റേന്ന് ബന്ധം വേർപെടുത്തി വരന്‍റെ സഹോദരനെക്കൊണ്ട് യുവതിയെ പുനര്‍വിവാഹം ചെയ്യിച്ചു

അന്യമതസ്ഥനെ വിവാഹം ചെയ്‌ത യുവതിയുടെ അന്ത്യകർമം നടത്തി : ജൂണിൽ മധ്യപ്രദേശിലെ ജബൽപൂരില്‍ ജീവിച്ചിരിക്കുന്ന മകളുടെ ശവസംസ്‌കാര ചടങ്ങുകൾ കുടുംബം നടത്തിയിരുന്നു. അന്യമതസ്ഥനെ വിവാഹം കഴിച്ചതോടെ മകളെ മരിച്ചതായി കണക്കാക്കി കുടുംബം സംസ്‌കാര ചടങ്ങുകൾ നടത്തുകയായിരുന്നു. മധ്യപ്രദേശിലെ ജബൽപൂരിലെ അംഖേരയിലായിരുന്നു സംഭവം.

also read : അന്യമതസ്ഥനെ വിവാഹം കഴിച്ചു; യുവതിയുടെ സംസ്‌കാര ചടങ്ങുകൾ നടത്തി കുടുംബം

അനാമിക ദുബെ എന്ന യുവതിയുടെ അന്ത്യകർമങ്ങളാണ് മാതാപിതാക്കളുടെ നേതൃത്വത്തില്‍ നദീതീരത്ത് നടത്തിയത്. മകൾ അഹിന്ദുവിനെ വിവാഹം കഴിച്ചതാണ് മാതാപിതാക്കളെ ചൊടിപ്പിച്ചത്. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് അനാമിക വിവാഹവുമായി മുന്നോട്ട് പോവുകയും അനാമിക ദുബെ എന്ന തന്‍റെ പേര് ഉസ്‌മ ഫാത്തിമ എന്നാക്കി മാറ്റുകയും ചെയ്‌തു. തുടർന്നാണ് നർമദ നദിയുടെ തീരത്തുള്ള ഗൗരിഘട്ടിൽ അനാമികയുടെ ശവസംസ്‌കാര ചടങ്ങുകൾ കുടുംബം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.