ബെംഗളൂരു : പണം നഷ്‌ടപ്പെടുത്തിയതിന് സ്വന്തം മകനെ പിതാവ് തീക്കൊളുത്തി കൊലപ്പെടുത്തി. ബെംഗളൂരു ആസാദ് നഗർ സ്വദേശിയായ അർപിത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് സുരേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞയാഴ്‌ച അർപിതിന്‍റെ പക്കൽ നിന്നും 12,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ സുരേന്ദ്ര സ്വന്തം മകനെ പെട്രോൾ ഒഴിച്ച ശേഷം വീടിന് പുറത്തുവച്ച് തീക്കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ശരീരമാസകലം തീപടർന്ന അർപിത് ജീവരക്ഷയ്‌ക്കായി പ്രദേശത്തുടനീളം ഓടുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ALSO READ: എലി ഇല്ലം ചുട്ടു: ഉടമയുടെ രണ്ട് ലക്ഷം രൂപ ചാമ്പലായി, അപകടം കത്തിച്ചുവച്ച വിളക്ക് തട്ടിയിട്ടപ്പോള്‍
തുടർന്ന് ഗുരുതരാവസ്ഥയിലായ അർപിതിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ജീവൻ നഷ്‌ടപ്പെടുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.