ETV Bharat / bharat

പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ - പിതാവ് അറസ്റ്റിൽ

Pune minor girl rape case: കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം പിതാവ് ഒളിവില്‍ പോയി. മകള്‍ ഗര്‍ഭിണി ആണെന്ന് അറിഞ്ഞ അമ്മയാണ് പരാതി നല്‍കിയത്. പിതാവിനെ പിടികൂടിയത് ആറ് മാസം നീണ്ട തെരച്ചിലിനൊടുവില്‍

Pune minor girl rape case  Father arrest in Pune  പിതാവ് അറസ്റ്റിൽ  പൂനെ പീഡനം അറസ്റ്റ്
father-arrested-in-pune-minor-girl-rape-case
author img

By ETV Bharat Kerala Team

Published : Dec 29, 2023, 10:16 PM IST

ഷിർദി (മഹാരാഷ്‌ട്ര) : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ (Father arrested for raping 16 year daughter and gets pregnant in Pune). മഹാരാഷ്‌ട്രയിലെ പൂനെയിലാണ് സംഭവം. മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോവുകയായിരുന്നു ഇയാൾ. ഷിർദി സായി ബാബ ക്ഷേത്ര പരിസരത്ത് വച്ചാണ് ഇയാളെ പിടി കൂടിയത്.

കണ്ടെത്തുന്നത് ഒരി മാസം നീണ്ട തെരച്ചിലിനൊടുവിൽ : കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഇയാൾ പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചിരുന്നു (Pune minor girl rape case). മകൾ ഏഴുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അമ്മ വാൻവാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നവംബർ 10ന് ലഭിച്ച പരാതിയിൽ വാൻവാഡി പൊലീസ് പ്രതിയ്‌ക്കായി അന്വേഷണം ആരംഭിച്ചു. ഒരു മാസത്തെ തെരച്ചിലിന് ഒടുവിലാണ് ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജസ്ഥാൻ, ഗുജറാത്ത്, ബെംഗളൂരു എന്നിവിടങ്ങളിൽ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു ഇയാൾ. പിന്നീട് മഹാരാഷ്ട്രയിലേക്ക് തിരിച്ചെത്തിയ പ്രതി ഷിർദി സായി ബാബ ക്ഷേത്ര സമുച്ചയത്തിൽ അഭയം തേടി. ഡിസംബർ 26 മുതൽ സായി ഉദ്യാനിലെ കെട്ടിടത്തിൽ ലോക്കർ വാടകയ്‌ക്കെടുത്ത ഇയാൾ ബാഗും ഫോണും ലോക്കറിൽ വച്ചിരുന്നു.

എന്നാൽ ദിവസങ്ങളായിട്ടും ഇയാൾ മുറി ഒഴിയുകയോ ലോക്കറിൽ നിന്ന് സാധനങ്ങൾ എടുക്കുകയോ ചെയ്യാതിരുന്നതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ സായി ബാബ സൻസ്ഥാന്‍റെ സുരക്ഷ ചുമതലയുള്ള അണ്ണാസാഹബ് പർദേശിയെ അറിയിക്കുകയായിരുന്നു. പിന്നീട് സുരക്ഷ ജീവനക്കാരുടെ സഹായത്തോടെ ലോക്കർ കുത്തിത്തുറന്ന് ഇയാളുടെ ബാഗിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തു.

പ്രതിയുടെ ഫോൺ പരിശോധിച്ച് ഭാര്യയുടെ ഫോൺ നമ്പർ കണ്ടെത്തി സംഭവത്തെക്കുറിച്ച് അറിയിച്ചു. തുടർന്ന് സായി ബാബ സൻസ്ഥാൻ ഉദ്യോഗസ്ഥർ ഷിർദി പൊലീസിൽ വിവരമറിയിക്കുകയും അവർ വാൻവാഡി പൊലീസുമായി ബന്ധപ്പെടുകയും ചെയ്‌തു. പിന്നീട് ക്ഷേത്രം അധികാരികൾ പ്രതിയെ പൊലീസിന് കൈമാറി.

ഐ പി സി സെക്ഷൻ 376/2, പോക്‌സോ എന്നീ നിയമങ്ങൾ പ്രകാരമാണ് ഇയാൾക്കെതിരെ വാൻവാഡി പൊലീസ് കേസെടുത്തത്. പൂനെയിലെ വാൻവാഡി പൊലീസിൽ നിന്ന് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് മകളെ ബലാത്സംഗം ചെയ്‌ത ശേഷം ഒളിവിൽ പോയ പ്രതിയാണ് ഇയാളെന്ന് സ്ഥിരീകരിച്ചതായി ഷിർദി പൊലീസ് സബ് ഡിവിഷണൽ ഓഫിസർ സന്ദീപ് മിറ്റ്‌കെ പറഞ്ഞു. പ്രതിയെ വാൻവാഡി പൊലീസിന് കൈമാറുമെന്നും തുടരന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Also read: ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി പീഡനം: കൂട്ടുകാരിയും ആൺസുഹൃത്തും പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.