ETV Bharat / bharat

ഭാര്യ മകളെ മതം മാറ്റാൻ ശ്രമിച്ചു, രണ്ട് വയസുകാരിയെ കൊലപ്പെടുത്തി പിതാവ്, പിടിയിൽ - Brutal Murder In Haridwar

ഭാര്യ മകളെ മതം മാറ്റാൻ ശ്രമിച്ചെന്നും ഇതിൽ ഭയന്നാണ് കൊലപ്പെടുത്തിയതെന്നും പ്രതിയായ കുൽദീപ് പൊലീസിന് മൊഴി നല്‍കി

ഹരിദ്വാറിൽ രണ്ട് വയസുകാരിയുടെ കൊലപാതകം  HARIDWAR MINOR GIRL MURDER CASE  TWO YEAR OLD GIRL DEAD BODY FOUND IN HARIDWAR  ഹരിദ്വാറിൽ രണ്ട് വയസുകാരിയെ കൊലപ്പെടുത്തി പിതാവ്  ഹരിദ്വാർ കൊലപാതകം  FATHER ARRESTED IN HARIDWAR MINOR GIRL MURDER CASE  ക്രൂരമായ കൊലപാതകം  രണ്ട് വയസുകാരിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ  കുൽദീപ്  HARIDWAR MURDER CASE  Brutal Murder In Haridwar  TWO YEAR OLD GIRL MURDER IN UTTARAKHAND
ഭാര്യ മകളെ മതം മാറ്റാൻ ശ്രമിച്ചു; ഹരിദ്വാറിൽ രണ്ട് വയസുകാരിയെ കൊലപ്പെടുത്തി പിതാവ്, പിടിയിൽ
author img

By

Published : Aug 24, 2022, 10:21 PM IST

ഹരിദ്വാർ : രണ്ട് വയസുകാരിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെണ്‍കുട്ടിയുടെ പിതാവ് പിടിയിൽ. ഉത്തർപ്രദേശിലെ ബാഗ്‌പത്തിലെ ടിക്രി സ്വദേശിയായ കുൽദീപാണ് അറസ്റ്റിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ സിഡ്‌കുൾ പ്രദേശത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഭാര്യ മകളെ മതം മാറ്റാൻ ശ്രമിച്ചതായും ഇതിനെത്തുടർന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിന് മൊഴി നല്‍കി.

കൊലപാതകശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുമായാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. അതിനാൽ തന്നെ ഇയാളുമായി പൊലീസിന് വിശദമായി സംസാരിക്കാനായിട്ടില്ല. നിലവിൽ ഇയാൾ ഋഷികേശിലെ ഹയർ സെന്‍റർ എയിംസിൽ ചികിത്സയിലാണ്. പ്രതി സുഖം പ്രാപിച്ച ശേഷം കൊലപാതകത്തെക്കുറിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നും ഇതിന് പിന്നാലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും എസ്എച്ച്ഒ സിദ്‌കുൽ പ്രമോദ് ഉണിയാൽ പറഞ്ഞു.

ക്രൂരമായ കൊലപാതകം : ചൊവ്വാഴ്‌ചയാണ് (23-8-2022) റോഷ്‌നാബാദിന് സമീപമുള്ള ഖല തിര റോഡരികിലെ കുറ്റിക്കാട്ടിൽ രണ്ട് വയസുകാരിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഒരു ബ്ലേഡ്, രണ്ട് മൊബൈൽ ഫോണുകൾ, ഷൂസ്, ഷർട്ട് എന്നിവയും പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവ സ്ഥലത്തിന് സമീപം രക്തം വാർന്ന നിലയിൽ പരിക്കേറ്റ ഒരാളെ കണ്ടതായി ചില ഗ്രാമവാസികൾ പൊലീസിനോട് പറഞ്ഞു. ഈ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കുട്ടിയുടെ പിതാവിലേക്കെത്തിയത്.

ഭാര്യയുമായി തർക്കം : പ്രതിയായ കുൽദീപ് ഹരിദ്വാറിലെ സിഡ്‌കുലിലെ ഡെൻസോ ചൗക്കിൽ ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. മറ്റൊരു മതത്തിൽ പെട്ട ബിജ്‌നോർ സ്വദേശിയായ യുവതിയെ പ്രണയിച്ചാണ് ഇയാൾ വിവാഹം കഴിച്ചത്. ഇതിനിടെ മകളെ മതം മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി.

പിന്നാലെ കുൽദീപ് മകളെ തന്നോടൊപ്പം ബാഗ്‌പതിലേക്ക് കൊണ്ടുവന്നു. എന്നാൽ ഭാര്യയെത്തി പെണ്‍കുട്ടിയെ വീണ്ടും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുൽദീപ് പെൺകുട്ടിയെ അവിടെ നിന്ന് തിരികെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. അതേസമയം മകളെ മതം മാറ്റാൻ ഭാര്യ ഏറെ നാളായി സമ്മർദം ചെലുത്തിയിരുന്നതായും ഇതിൽ ഭയന്നാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.