വേലൂർ (തമിഴ്‌നാട്): ഇ-സ്‌കൂട്ടറിന് തീപിടിച്ചതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് അച്ഛനും മകളും മരിച്ചു. വേലൂരിലെ ചിന്നല്ലപുരം സ്വദേശികളായ ദുരൈവർമ (49), മകൾ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. അടുത്തിടെയാണ് കുടുംബം ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിയത്.
ഇന്നലെ (25.03.2022) രാത്രി വാഹനം ചാർജ് ചെയ്യുന്നതിനായി പ്ലഗ് ഇൻ ചെയ്‌ത ശേഷം ഉറങ്ങുകയായിരുന്നു. എന്നാൽ രാത്രി വൈകി സ്‌കൂട്ടിറിൽ തീപിടിക്കുകയും അതിൽ നിന്നുയർന്ന വിഷപ്പുക വീടിനുള്ളിലാകെ പടരുകയും ചെയ്‌തു. തുടർന്ന് വിഷപ്പുക ശ്വസിച്ച അച്ഛനും മകളും തത്ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ALSO READ: മകളുടെ മൃതദേഹം ചുമലിലേറ്റി പിതാവ് നടന്നത് 10 കിലോമീറ്ററോളം ; അന്വേഷണം