ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി നിൽക്കുന്ന സന്ദർഭത്തിലും കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടങ്ങൾ കൂടുതൽ തീവ്രമാക്കാനൊരുങ്ങി കേന്ദ്ര ട്രേഡ് യൂണിയനുകളും (സിടിയു) സംയുക്ത കിസാൻ മോർച്ചയും (എസ്‌കെഎം). സിടിയുകളും സെക്‌ടറൽ ഫെഡറേഷൻ അസോസിയേഷനുകളും സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച നടന്ന യോഗത്തിൽ കേന്ദ്രസർക്കാരിന്‍റെ വിനാശകരമായ നയങ്ങൾക്കെതിരെ കർഷകരുടെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാനും തീവ്രമാക്കാനും തീരുമാനിക്കുകയായിരുന്നു.
കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ നവംബർ 26 മുതൽ ദേശീയ തലസ്ഥാനത്ത് വിവിധ കർഷക സംഘടനകളുടെ നേതൃത്ത്വത്തിൽ കർഷകർ പ്രതിഷേധിച്ചു വരികയാണ്. തുടർന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനമെന്ന് സിടിയുവും എസ്‌കെഎമ്മും അറിയിച്ചു. കൂടാതെ നിലവിലെ വാക്‌സിൻ നയം റദ്ദാക്കുകയും എല്ലാവർക്കും സൗജന്യ വാക്‌സിനേഷൻ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഉന്നയിച്ച ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ മെയ് പകുതിയോടെ നടത്തുമെന്നും യൂണിയനുകൾ കൂട്ടിച്ചേർത്തു.
Also Read: കേന്ദ്രം ക്ഷണിച്ചാൽ ചർച്ചക്ക് തയാറെന്ന് ഭാരതീയ കിസാൻ യൂണിയൻ