ചണ്ഡീഗഡ്: കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ അമൃത്സറിലെ ജന്ദ്യാല ഗുരുദാന മണ്ഡിയിൽ കർഷകർ പ്രതിഷേധ പ്രകടനം നടത്തി. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ 102ാം വാർഷികത്തിലായിരുന്നു യോഗം സംഘടിപ്പിച്ചത്. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വനിത പ്രതിഷേധക്കാർ സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കി.
ഈ കറുത്ത നിയമത്തിനെതിരെ സിംഗുവിലെയും തിക്രിയിലെയും ഗാസിപൂരിലെയും അതിർത്തികളിൽ ലക്ഷക്കണക്കിന് കർഷകരാണ് സമരം ചെയ്യുന്നത്. ഈ നിയമങ്ങൾ പിൻവലിക്കും വരെ പ്രതിഷേധം തുടരും. ഏപ്രിൽ 20 ന് ഗുർദാസ്‌പൂരിൽ നിന്ന് ഡൽഹിയിലേക്ക് ആയിരത്തോളം ട്രാക്ടറുകള്‍ മാർച്ച് നടത്തുമെന്നും കർഷകർ പറഞ്ഞു.